ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം; നടന്‍ സുദേവ് നായര്‍ വിവാഹിതനായി

70

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇന്നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

Advertisements

അതേസമയം സുദേവ് നായര്‍ ഒരു മലയാളി ആണെങ്കിലും മുംബൈയില്‍ ആണ് ജനിച്ചതും വളര്‍ന്നതും. പാര്‍ക്കറില്‍ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ബ്രേക്ക് ഡാന്‍സ്, ബോക്‌സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് .

സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയില്‍ എത്തുന്നത്. 2014ല്‍ ഇറങ്ങിയ ഹിന്ദി ചിത്രം ആയിരുന്നു ഇത്. മാധുരി ദീക്ഷിത്, ജൂഹി ചൗള ഉള്‍പ്പടെയുള്ള നിരവധി താരങങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും നടന് ലഭിച്ചിരുന്നു.

Advertisement