ഒരു പട്ടിയെ വാങ്ങിയപ്പോള്‍ അതും ആണ്; പെണ്‍കുഞ്ഞ് ഇല്ലാത്ത വിഷമം പറഞ്ഞ് നടന്‍ ജയം രവി

94

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ജയം രവി. എങ്കിലും ഇപ്പോഴും ഒരു സൂപ്പര്‍ താരം എന്ന പദവിയില്‍ ജയം രവി എത്തിയിട്ടില്ല എന്ന് തന്നെ പറയാം. തന്റെ കംഫര്‍ട്ട് സൂണ്‍ മറികടന്ന് പുറത്തേക്ക് വരാന്‍ താന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് അത് സംഭവിക്കാത്തത് എന്ന് നടന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സൈറന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവേ, തനിക്കൊരു മകള്‍ ജനിക്കാത്ത വിഷമവും താരം പറഞ്ഞു.

Advertisements

ചിത്രത്തിന്റെ ട്രെയിലറില്‍ ഒരു ഡയലോഗുണ്ട്, ‘നമ്മുടെ ജീവിതത്തില്‍ രണ്ട് ദൈവതകളാണ് ഉള്ളത്, ഒന്ന് നമുക്ക് ജന്മം തന്ന ദേവത, മറ്റൊന്ന് നമ്മള്‍ ജന്മം കൊടുക്കുന്ന ദേവതി’ എന്ന്. അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട് എന്ന് ഓഡിയോ ലോഞ്ചില്‍ ജയം രവി പറഞ്ഞിരുന്നു. എനിക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായിരുന്നുവെങ്കില്‍, ഈ സിനിമ തീര്‍ച്ചയായും അവള്‍ക്ക് കാണിച്ചു കൊടുക്കുമായിരുന്നു എന്നും നടന്‍ പറഞ്ഞു.

വീട്ടില്‍ ഒരു പട്ടിയെ വാങ്ങിയപ്പോള്‍ അതും ആണ്‍കുട്ടി. അപ്പോള്‍ ഞാന്‍ വീട്ടുകാരോട് ചോദിച്ചിരുന്നു പട്ടിയെ വാങ്ങുമ്പോള്‍ എങ്കിലും പെണ്‍പട്ടിയെ വാങ്ങിക്കൂടെ എന്ന്. അതേസമയം തന്റെ കുടുംബത്തില്‍ പെണ്‍കുട്ടികളുടെ കുറവ് വലിയ രീതിയില്‍ ഇല്ലെന്നും താരം പറഞ്ഞു.

കാരണം ചേച്ചിക്ക് രണ്ടു പെണ്‍കുട്ടികളാണ് ,ചേട്ടന് ഒരു പെണ്‍കുട്ടിയും , എനിക്ക് പെണ്‍കുഞ്ഞ് ഇല്ലാത്ത വിഷമം അവരിലൂടെ തീരുമെന്ന് ജയം രവി പറഞ്ഞു.

 

 

Advertisement