നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്നത് ചെയ്യുക; വരദയുടെ വാക്കുകള്‍

24

ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് നടി വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇതിനോടകം നിരവധി പരമ്പരയില്‍ വരദ അഭനിയച്ചു. അതേസമയം ഈ അടുത്താണ് വരദയുടെ ജിഷിന്റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജിഷിന്‍ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്.

ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമില്‍ വരദ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. യുകെയിലാണ് നടിയിപ്പോള്‍. അവധി ദിനങ്ങള്‍ ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Advertisements

‘നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്നതെന്തോ അത് ചെയ്യുക’ എന്ന് പറഞ്ഞാണ് വരദ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. യുകെയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ വരദയെ കാണാന്‍ തൃഷയെ പോലെയുണ്ട് എന്ന് പറഞ്ഞായിരുന്നു കമന്റുകള്‍. ഒരു ഷോയ്ക്ക് വേണ്ടി യുകെയില്‍ എത്തിയതാണ് വരദയെന്നാണ് ടാഗുകള്‍ സൂചിപ്പിക്കുന്നത്.

സിനിമാ ലോകത്തേക്ക് 2006 ല്‍ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ അരങ്ങേറ്റം കുറിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ ‘സുല്‍ത്താന്‍’ എന്ന ചിത്രത്തില്‍ വരദ നായികയായും അഭിനയിച്ചിരുന്നു. പിന്നീട് സീരിയല്‍ ആണ് നടി ശ്രദ്ധ കൊടുത്തത്.

 

 

Advertisement