ഇന്നെനിക്ക് 28 വയസ്സ് തികഞ്ഞു, എന്റെ ചിറകുകള്‍ക്ക് താഴെ കാറ്റായതിന് നന്ദി; അനുപമ പരമേശ്വരന്‍

38

മലയാളികള്‍ക്ക് ‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളിയ്ക്കൊപ്പം ‘പ്രേമ’ത്തിലെ മേരിയായി മലയാള സിനിമയില്‍ ശ്രദ്ധ നേടിയ താരം പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു.

Advertisements

ഇപ്പോള്‍ തന്റെ ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് അനുപമ.
പതിനെട്ടാമത്തെ വയസില്‍ തുടങ്ങിയ യാത്ര ഇന്ന് എത്തി നില്‍ക്കുന്നത് ഇവിടെയാണെന്ന് പറഞ്ഞ അനുപമ പിറന്നാളിനെ പറ്റിയും പറഞ്ഞു.

‘ഇന്നെനിക്ക് 28 വയസ്സ് തികഞ്ഞു. എന്റെ ജീവിതം, നമ്മളുടെ ജീവിതം ആക്കിയതിന് നന്ദി. ഇന്ന് ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍, ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ സ്വപ്നം ജീവിച്ചതിന്റെ ഒരു പതിറ്റാണ്ട് കൂടി ആഘോഷിക്കുകയാണ്.

18 വയസ്സ് മുതല്‍, എന്റെ അവിശ്വസനീയമായ യാത്രയുടെ ഉയര്‍ച്ച താഴ്ച്ചകളിലൂടെ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട്, ഓരോ ഘട്ടത്തിലും നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഇന്ധനം. ഇവിടെ മനോഹരമായി ജീവിക്കുക, ധൈര്യത്തോടെ സ്വപ്നം കാണുക, ഈ അത്ഭുതകരമായ സാഹസികത ഒരുമിച്ച് പങ്കിടുന്നത് തുടരുക. എന്റെ ചിറകുകള്‍ക്ക് താഴെ കാറ്റായതിന് നന്ദി.. ഐ ലവ് യു,’.. എന്നുമാണ് അനുപമ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Advertisement