ഭ്രമയുഗവും പ്രേമലു കൂട്ടിമുട്ടിയോ ? ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

54

ഈ അടുത്ത് റിലീസ് ചെയ്ത പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേമലു ഇത്രയും ഹിറ്റായി മാറുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം മമ്മൂട്ടി ചിത്രം ഭ്രമയുഗം കത്തിക്കയറും എന്നതില്‍ സംശയമില്ലായിരുന്നു.

Advertisements

ഞായറാഴ്ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപ നേടി പ്രേമലു മുന്നേറിയപ്പോള്‍ മമ്മൂട്ടിയുടെ ഭ്രമയുഗം 3.4 കോടി രൂപ നേടി .

മമ്മൂട്ടി ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ അമ്പരിപ്പിക്കുന്ന കുതിപ്പാണ് നടത്തുന്നത്. ഭ്രമയുഗം ആഗോളതലത്തില്‍ ആകെ 31 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തും മമ്മൂട്ടി ചിത്രത്തിന് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി 11.85 കോടി രൂപയാണ് ഭ്രമയുഗത്തിന് ആകെ നേടാനായത്.

കേരളത്തില്‍ നിന്ന് മാത്രമായി 22.36 കോടി രൂപയാണ് പ്രേമലു നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Advertisement