എന്റെ കുടുംബാംഗങ്ങളെല്ലാം അഭിനേതാക്കളാണ്, അതില്‍ മികച്ച അഭിനേതാവ് അമ്മ തന്നെ, ഇന്ദ്രജിത്ത് മല്ലികാ സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടോ

35

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടന്‍ സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

Advertisements

ഇന്ദ്രജിത്തും പൃഥ്വിരാജും ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. അഭിനയത്തില്‍ മാത്രമല്ല തങ്ങളുടെ കഴിവെന്ന് ഇരുവരും തെളിയിച്ചതാണ്. പാട്ടുപാടുന്നതിലും ഇരുവരും മുന്നില്‍ തന്നെയാണ്. സിനിമയിലടക്കം ഇരുവരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Also Read:ഭ്രമയുഗവും പ്രേമലു കൂട്ടിമുട്ടിയോ ? ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

ഇന്ദ്രജിത്താണ് അല്‍പം കൂടി മികച്ച ഗായകനെങ്കിലും അംഗീകാരം പലപ്പോഴും ലഭിക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും പൃഥ്വിരാജാണ്. ഇപ്പോഴിതാ മല്ലികാസുകുമാരനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വീട്ടിലെ ഏറ്റവും മികച്ച താരം അമ്മയാണെന്ന് ഇന്ദ്രജിത്ത് പറയുന്നു.

അച്ഛന്‍ മരിച്ച സമയത്ത് എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ അമ്മയാണ് ധൈര്യം സംഭരിച്ച് തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തുതന്നത്. അതുകൊണ്ട് മാത്രമാണ് തങ്ങള്‍ രമ്ട് മക്കളും ഇന്നത്തെ നിലയിലെത്തിയതെന്നും മല്ലികാസുകുമാരന്റെ സിനിമയിലെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ഇന്ദ്രജിത്ത് പറഞ്ഞു.

Also Read:നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്നത് ചെയ്യുക; വരദയുടെ വാക്കുകള്‍

ഈ പരിപാടിയില്‍ തങ്ങള്‍ രണ്ടുപേരും ഉണ്ടായിരിക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. അമ്മ മനസ്സുകൊണ്ട് ആഗ്രഹിച്ചതുകൊണ്ടാവാം തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടെ എത്താന്‍ കഴിഞ്ഞുവെന്നും അമ്മയ്ക്ക് ദീര്‍ഘായുസ്സ് നേരുന്നുവെന്നും ഇനിയും ഒത്തിരി നല്ല സിനിമകള്‍ അമ്മയെ തേടിയെത്തട്ടെയെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

Advertisement