യുഎഇയിലും വിജയക്കുതിപ്പുമായി പ്രേമലു, വാരിയത് കോടികള്‍,കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

42

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് പ്രേമലു. മികച്ച സിനിമയാണ് പ്രേമലു എന്ന പ്രതികരണമാണ് തിയ്യേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Advertisements

നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുരംഗത്ത് എത്തിയത്. യുവതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു.

Also Read:ഭ്രമയുഗവും പ്രേമലു കൂട്ടിമുട്ടിയോ ? ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.അധികം ഹൈപ്പൊന്നുമില്ലാതെയാണ് പ്രേമലു തിയ്യേറ്ററുകളിലെത്തിയത്.

എന്നാല്‍ വന്‍ വിജയം കൊയ്യാന്‍ ചിത്രത്തിന് കഴിഞ്ഞു. ഏറെ വൈകാതെ തന്നെ ചിത്രം 50കോടി ക്ലബ്ബിലേക്ക് കയറുമെന്നാണ് വിവരം. ഇപ്പോഴിതാ യുഎഇയിലെ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം; നടന്‍ സുദേവ് നായര്‍ വിവാഹിതനായി

9.2 കോടിയാണ് യുഎഇയില്‍ നിന്നും പ്രേമലു നേടിയിരിക്കുന്നത്. രണ്ടാമത്തെ ആഴ്ചയിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുെമന്നും കണക്കുകള്‍ പറയുന്നു. കേരളത്തില്‍ 10 ദിവസത്തിനിടെ 22.36 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

Advertisement