ഒരിക്കലും മറക്കില്ല, സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സൂര്യ, ആശ്വസിപ്പിച്ച് താരം

193

ഏതാനും ദിവസം മുമ്പായിരുന്നു സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചത്. നിര്‍മ്മാതാവ് , തിരക്കഥാകൃത്ത് ,കഥ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരനാണ് സിദ്ദിഖ്. ഇദ്ദേഹത്തിന്റെ മ ര ണം പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിദ്ദിഖ് ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു.

Advertisements

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. പിന്നീട് കൂട്ടുപിരിഞ്ഞ ശേഷവും സിദ്ധിഖ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ഇനിയും ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു കലാകാരനെയാണ് അകാലത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

Also Read: മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്; എനിക്ക് അഭിനയത്തോട് ആർത്തിയാണ്; വിൻസി അലോഷ്യസ്

കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ്, അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ച് വിടവാങ്ങിയിരിക്കുന്നത്. സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ നീറുകയാണ് മലയാളി പ്രേക്ഷകര്‍. ഓര്‍ത്തിരിക്കാന്‍ ഒരുപാട് ചിരി സിനിമകള്‍ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര.

ഇപ്പോഴിതാ സിദ്ദിഖിന്റെ വീട്ടലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. സിദ്ദിഖിന്റെ കൊച്ചി കാക്കനാടുള്ള വീട്ടിലെത്തിയ താരം അനുശോചനം അറിയിച്ചു. നിര്‍മ്മാതാവ് രാജശേഖറും സൂര്യക്കൊപ്പമുണ്ടായിരുന്നു.

Also Read: സാർ താങ്കൾക്കും എന്നോട് ദേഷ്യമോണോ; അന്ന് വിജയോട് നെൽസൺ ചോദിച്ചതിന് ഇളയ ദളപതിയുടെ മറുപടി ഇങ്ങനെ

സിദ്ദിഖിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പ്പസമയം ചെലവഴിച്ച ശേഷമായിരുന്നു സൂര്യ മടങ്ങിയത്, സിദ്ദിഖിന്റെ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ സൂര്യ ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.

Advertisement