മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്; എനിക്ക് അഭിനയത്തോട് ആർത്തിയാണ്; വിൻസി അലോഷ്യസ്

107

രേഖ എന്ന സിനിമയിലൂടെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ വന്ന് പിന്ന്ീട് സിനിമയിലേക്ക് വന്ന താരത്തിന് ഇപ്പോൾ കൈ നിറയെ അവസരങ്ങളാണ്. സ്വതസിദ്ധമായ അഭിനയ ശൈലിയാണ് വിൻസിയുടെ പ്രത്യേകത.

ഇപ്പോഴിതാ ഒരഭിമുഖത്തിൽ തനിക്ക് അഭിനയത്തോട് ആർത്തിയാണെന്നും, മികച്ച സിനിമകളും, കഥാപാത്രങ്ങളും താൻ ഒരുപാടാ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞാൽ കള്ളം പറയുന്നതായിപ്പോകും. ഇനിയും അവാർഡുകൾ ആഗ്രഹിക്കുന്നുണ്ട്. മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. അത് തുറന്നുപറയാൻ എനിക്ക് ഒരു മടിയുമില്ല.

Advertisements

Also Read
സാർ താങ്കൾക്കും എന്നോട് ദേഷ്യമോണോ; അന്ന് വിജയോട് നെൽസൺ ചോദിച്ചതിന് ഇളയ ദളപതിയുടെ മറുപടി ഇങ്ങനെ

പ്രേക്ഷകർ എന്റെ അഭിനയം കണ്ട് രസിക്കണം എന്ന ആർത്തിയുള്ള നടിയാണ് ഞാൻ. എന്റേതായ സ്ഥാനം സിനിമയിൽ കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോയത്. ഞാൻ ചെയ്ത ഓരോ കഥാപാത്രത്തിലും അത് പ്രതിഫലിക്കാറുണ്ട് എന്ന് കരുതുന്നു. എല്ലാ കഥാപാത്രത്തിലും എന്റേതായൊരു കൈയൊപ്പ് കൊടുക്കണമെന്ന് ആഗ്രഹിച്ചു. രേഖ ചെയ്തത് കൊണ്ട് സ്ഥാനമുറപ്പിച്ചു എന്നല്ല. ഞാൻ തുടക്കം മുതൽ അതിന് ശ്രമിക്കുന്നുണ്ട്.

എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്‌ബോൾ ഫലം കാണുന്നു എന്നുതന്നെ വിശ്വസിക്കുന്നു. അവാർഡ് അർഹിക്കുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ ആദ്യ നായികാ വേഷമായിരുന്നു ‘രേഖ”. ഇതിന് മുമ്ബ് ചെയ്തതെല്ലാം ചെറിയ വേഷങ്ങൾ. ‘സോളമന്റെ തേനീച്ചകൾ” സിനിമയിലെ അവസാന ഭാഗങ്ങളിൽ നെഗറ്റീവ് സ്വഭാവമുള്ള നായികയായി അഭിനയിച്ചു.

Also Read
സൗന്ദര്യക്കൊപ്പം ആ സീനൊക്കെ ചെയ്തപ്പോള്‍ ഏറെ വിഷമം തോന്നി; തുറന്നു പറഞ്ഞു രമ്യ കൃഷ്ണന്‍

ദർശനയും ഞാനുമാണ് നായികമാർ. അതിനാൽ ആദ്യത്തെ കേന്ദ്ര കഥാപാത്രത്തിന് തന്നെ അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. രേഖയെ പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിക്കാൻ കഴിയാതെപോയതിൽ നല്ല വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ രേഖയെ എല്ലാവരും അറിഞ്ഞുതുടങ്ങി. പുരസ്‌കാരത്തിലൂടെ രേഖയെപ്പറ്റി ഒരുപാട് വാർത്തകൾ വന്നു. അതിലെല്ലാം വളരെയധികം സന്തോഷമുണ്ട്.

Advertisement