ഈ സിനിമ പൊട്ടുമെന്ന് ഷൂട്ടിംഗ് സമത്തേ വിജയ് പറഞ്ഞിരുന്നു, എന്നിട്ടും അഭിനയിച്ച് താരം, വിജയിയുടെ കരിയറിലെ നിര്‍ണായക സിനിമയുടെ പരാജയം സംഭവിച്ചത് ഇങ്ങനെ

52

തമിഴ് സൂപ്പര്‍താരം വിജയിയാണ് ഇപ്പോള്‍ കൊമേഷ്യല്‍ ഗ്യാരണ്ടിയുള്ള തമിഴ് നടന്‍. അടുത്ത കാലത്തായി 200 കോടി രൂപയോളമാണ് വിജയ് പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Advertisements

ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങിയ താരം ഈ ചിത്രത്തിന് ശേഷം സിനിമ വിടുമെന്നാണ് വിവരം. താന്‍ അഭിനയിച്ച ഒരു സിനിമ പരാജയപ്പെടുമെന്ന് വിജയ് തന്നെ പറഞ്ഞിരുന്നതായി വെളിപ്പെടുത്തുകയാണ് ഫിലിം ജേണലിസ്റ്റ് ബാലു.

Also Read:40 വര്‍ഷം മുമ്പുള്ള സിദ്ദിഖ് ; താരം പങ്കുവെച്ച ഫോട്ടോ

വിജയിയുടെ കരിയറിലെ 50ാമത്തെ ചിത്രമായ സുറയാണ് ഈ പടം. 2010ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ചിത്രം നല്ല രീതിയിലല്ല പോകുന്നതെന്നും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും വിജയ് നിര്‍മ്മാതാവിനോട് പറഞ്ഞതായാണ് വിവരം.

നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിനായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത്. എസ്പി രാജ്കുമാറാണ് സൂറ സംവിധാനം ചെയ്തത്. സംഗിലി മുരുകനായിരുന്നു നിര്‍മാതാവ്. വന്‍ പ്രതീക്ഷയോടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു.

Also Read;കൊവിഡ് അടക്കമുള്ള കാരണം കൊണ്ട് ബജറ്റ് ഉയര്‍ന്നു; ആടുജീവിതം സിനിമയുടെ ബജറ്റിനെ കുറിച്ച് ബ്ലെസി പറയുന്നു

ചിത്രത്തിന്‍ ആദ്യ കഥയില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമെന്നാണ വിജയ് നിര്‍മ്മാതാവിനോട് പറഞ്ഞത്. പരാജയപ്പെടുമെന്ന് അറിഞ്ഞിട്ടും വിജയ് ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. തമന്നയായിരുന്നു ചിത്രത്തിലെ നായിക.

Advertisement