പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിഷയം, സൂപ്പര്‍സ്റ്റാര്‍ എന്നതിനപ്പുറം മോഹന്‍ലാലിലെ നടനെ ഉപയോഗിക്കുകയാണ് ലക്ഷ്യം, പുതിയ ചിത്രത്തെ കുറിച്ച് മനസ്സുതുറന്ന് തരുണ്‍ മൂര്‍ത്തി

24

ഇന്ന് മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് തരുണ്‍മൂര്‍ത്തി. രണ്ട് സിനിമകളിലൂടെ തരുണ്‍മൂര്‍ത്തി മലയാളികള്‍ക്കിടയില്‍ ലക്ഷക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചത്. ഒപ്പറേഷന്‍ ജാവയായിരുന്നു അതില്‍ ഒരു ചിത്രം.

Advertisements

ബാലു വര്‍ഗീസും ലുക്മാന്‍ അവ്‌റാനുമായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ഈ ചിത്രം വലിയ ശ്രദ്ധനേടിയിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രം സൗദി വെള്ളക്കയാണ്. ഓപ്പറേഷന്‍ ജാവയില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്ന ചിത്രമായിരുന്നു സൗദി വെള്ളക്ക.

Also Read:ഈ സിനിമ പൊട്ടുമെന്ന് ഷൂട്ടിംഗ് സമത്തേ വിജയ് പറഞ്ഞിരുന്നു, എന്നിട്ടും അഭിനയിച്ച് താരം, വിജയിയുടെ കരിയറിലെ നിര്‍ണായക സിനിമയുടെ പരാജയം സംഭവിച്ചത് ഇങ്ങനെ

ഒത്തിരി നിരൂപക പ്രശംസകളും അവാര്‍ഡുകളും സൗദി വെള്ളക്ക നേടിയിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കിയാണ് തന്റെ പുതിയ ചിത്രം തരുണ്‍ ഒരുക്കുന്നത്. മോഹന്‍ലാലിനെ സാധാരണക്കാരനായി അവതരിപ്പിച്ചുകൊണ്ട് ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന ചിത്രമാണ് താന്‍ ഒരുക്കുന്നതെന്ന് തരുണ്‍ പറയുന്നു.

Also Read:എന്റെ വ്യക്തിപരമായ വിജയമായിട്ടാണ് ആ സിനിമയെ ഞാന്‍ കാണുന്നത്; ആടുജീവിതം കണ്ട ശേഷം ശ്യാം മോഹന്‍, പിന്നാലെ മറുപടി പറഞ്ഞ് പൃഥ്വി എത്തി

ചിത്രത്തിന് വളരെയധികം വൈകാരിക തലങ്ങളുണ്ട്. ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന വിഷയമാണെന്നും സൂപ്പര്‍ സ്റ്റാര്‍ എന്നതിലപ്പുറമായി മോഹന്‍ലാല്‍ എന്ന നടനെയാണ് സിനിമ ഉപയോഗിക്കുന്നതെന്നും ഒത്തിരി നല്ല നിമിഷങ്ങള്‍ ചേര്‍ത്തുവെക്കുന്ന രൂപത്തിലാവും സിനിമയെന്നും തരുണ്‍ പറഞ്ഞു.

Advertisement