യഥാര്‍ത്ഥ പേര് ഉണ്ണികൃഷ്ണന്‍, പിന്നീട് യുവയായി മാറിയത് ഇങ്ങനെ, മനസ്സ് തുറന്ന് സീരിയല്‍ താരം യുവ കൃഷ്ണ

282

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് യുവ കൃഷ്ണ. മനുവെന്ന നായകനെ അവതരിപ്പിച്ച് വരുന്ന യുവയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മൃദുല വിജയ്.

Advertisements

ഇരുവരുടേയും വിവാഹം ഈയിടയ്ക്കാണ് കഴിഞ്ഞത്. ഒരേ പ്രൊഫഷന്‍ ആണെങ്കിലും തികച്ചും അറേഞ്ചഡ് ആയിരുന്നു ഇവരുടെ വിവാഹം എന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ എട്ടിന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരവിവാഹം നടത്തിയത്.

Also Read: തനി നാടന്‍ വേഷത്തില്‍ കളിമണ്ണ് ഉണ്ടാക്കുന്ന പെണ്‍കുട്ടി, വൈറലായ ആ ശ്രീലങ്കന്‍ മോഡലിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകര്‍!

മൃദുലയുടെ നാടായ തിരുവനന്തപുരത്ത് വെച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കിടാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. മൃദ്വ എന്ന യൂട്യൂബ് ചാനലുമുണ്ട് ഇവര്‍ക്ക്.

യാത്രാ വിശേഷങ്ങളും കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായാണ് ഇവര്‍ പറയാറുള്ളത്. വിവാഹ ശേഷം ഗര്‍ഭിണിയായ സന്തോഷവും കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും മൃദുലയും യുവയും യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Also Read: സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളെല്ലാം മാറ്റി, താരദമ്പതികളായ ജിഷിനും വരദയും വേര്‍പിരിയുന്നു, വാര്‍ത്തകളോട് പ്രതികരിച്ച് നടി

ഗര്‍ഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങള്‍ ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു. യുവയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു തന്റെ പേരെന്നും മാജിക് പ്ലാനറ്റിലേക്ക് വന്നപ്പോഴാണ് യുവ കൃഷ്ണ എന്നാക്കിയതെന്നും താരം പറയുന്നു. അഭിനയത്തിലേക്ക് വരുന്നതിനോട് അമ്മയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നും യുവ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഉണ്ണികൃഷ്ണന്റേതായ എല്ലാ സ്വഭാവങ്ങളുമുണ്ടായിരുന്നുവെന്നും പഠിക്കുന്ന സമയത്ത് ഒരുപാട് പെണ്‍സുഹൃത്തുക്കളും പ്രണയങ്ങളുമൊക്കെയുണ്ടായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മൃദുലയ്ക്ക് ഇതിനെപ്പറ്റിയെല്ലാം അറിയാമെന്നും നല്ലൊരു ജീവിത പങ്കാളിയെയാണ് തനിക്ക് കിട്ടിയതെന്നും യുവ കൂട്ടിച്ചേര്‍ത്തു.

Advertisement