തനി നാടന്‍ വേഷത്തില്‍ കളിമണ്ണ് ഉണ്ടാക്കുന്ന പെണ്‍കുട്ടി, വൈറലായ ആ ശ്രീലങ്കന്‍ മോഡലിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകര്‍!

312

ഗ്ലാമര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പ്രശസ്തരാവണം എന്ന ആഗ്രഹത്താല്‍ പല താരങ്ങളും ശരീരപ്രദര്‍ശനം നടത്താന്‍ പോലും തയ്യാറായി നില്‍ക്കുകയാണ്. ഫോട്ടോഷൂട്ട് നടത്തി പല താരങ്ങളും ഞെട്ടിക്കാറുണ്ട്.

Advertisements

പലര്‍ക്കും സിനിമയിലേക്കടക്കം അവസരങ്ങള്‍ തുറന്നുകൊടുക്കാറുണ്ട് പലപ്പോഴും ഇത്തരം ഗ്ലാമര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍. അതുകൊണ്ടുതന്നെ യുവതീയുവാക്കള്‍ക്ക് ഇത്തരം ഫോട്ടോഷൂട്ടുകളോട് ഇഷ്ടം കുറച്ചധികമാണ്. പല ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുമുണ്ട്.

Also Read: ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടി അര്‍ച്ചന, ആശംസകള്‍ അറിയിച്ച് ആരാധകരും

മോഡലുകള്‍ക്ക് മറ്റ് ഏത് തൊഴില്‍ ചെയ്താലും ലഭിക്കാത്ത പേരും പ്രശസ്തിയുമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഈ മേഖലയില്‍ സജീവമായി നില്‍ക്കുവാനും കൂടുതല്‍ ആളുകള്‍ക്ക് ഇവിടേക്ക് കടന്നു വരുന്നതിന് പ്രചോദനമായി തീരുവാനും സഹായിക്കുന്നു.

ഇന്ന് ആരാധകരേറെയുള്ള മോഡലാണ് മധുഷണ വിക്രം സിങ്ങ്. ഈ ശ്രീലങ്കന്‍ മോഡലിന്റെ ഒരൊറ്റ ഫോട്ടോഷൂട്ടാണ് ആരാധകരെ വാരിക്കൂട്ടിയത്. താരത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് കളിമണ്ണ് ഉണ്ടാക്കുന്ന പെണ്ണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

Also Read; സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളെല്ലാം മാറ്റി, താരദമ്പതികളായ ജിഷിനും വരദയും വേര്‍പിരിയുന്നു, വാര്‍ത്തകളോട് പ്രതികരിച്ച് നടി

തനി നാടന്‍ വേഷത്തില്‍ കളിമണ്ണ് ഉണ്ടാക്കുന്ന പെണ്‍കുട്ടിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളെല്ലാം ആരാധകരുടെ മനംകവര്‍ന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് മോഡലിംഗ് രംഗത്ത് നിന്ന് താരത്തെ തേടിയെത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisement