‘ലവ് യു ഏട്ടാ..’, കുഞ്ഞുവാവ വരുന്നതിനുമുമ്പ് തേടിയെത്തിയ പുതിയ സന്തോഷം പങ്കുവെച്ച് മൃദുല, ചേര്‍ത്തുപിടിച്ച് യുവ

59

മലയാള സീരിയല്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവരായ താരദമ്പതിമാരാണ് നടി മൃദുലയും നടന്‍ യുവ കൃഷ്ണയും. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഇരുവരും. മലയാള സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹം.

Advertisements

ആരാധകര്‍ ആദ്യം സംശയിച്ചിരുന്നത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ എന്നായിരുന്നു. എന്നാല്‍ ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ നടത്തിയ വിവാഹമാണെന്നും മൃദലയും യുവയും തുറന്നുപറഞ്ഞു. കാലങ്ങളായി സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരാണ് ഇരുവരും എങ്കിലും പരസ്പരം വലിയ സൗഹൃദമില്ലായിരുന്നു.

ഒരു സീരിയല്‍ താരം വഴിയാണ് വിവാഹാലോചന വന്നതെന്നും വീട്ടുകാരുടെ സമ്മതത്തോടെ ആലോചിച്ച് നടത്തിയതാണ് വിവാഹമെന്നും ഒരു റിയാലിറ്റി ഷോയില്‍ അതിഥികളായി എത്തിയപ്പോള്‍ താരങ്ങള്‍ പറഞ്ഞു. മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: ശോഭിതയുടെ പേരുകേട്ടപ്പോള്‍ പുഞ്ചിരിച്ച് നാഗചൈതന്യ, പുതിയ പ്രണയിനി ശോഭിത ധുലിപാല തന്നെയെന്ന് സൂചന നല്‍കി താരം!

സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടിയും നടനും. അതുകൊണ്ടുതന്നെ വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതലുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതികള്‍.

മൃദുല തന്റെ ഭര്‍ത്താവ് യുവയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയലില്‍ വൈറലാവുന്നത്. മൃദുല തന്റെ പ്രിയതമന് ആശംസയറിച്ച് പങ്ക് വെച്ച ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. ‘എക്കാലത്തെയും മികച്ച ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍.. ലവ് യു ഏട്ടാ.. ‘ എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ ചേര്‍ത്ത് നിര്‍ത്തി യുവ കവിളില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ കണ്‍മണി എത്തുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു യുവയുടെ ജന്മദിനം.
കുഞ്ഞാവയ്ക്കായുള്ള കാത്തിരിപ്പിനിടെ എത്തിയ ജന്മദിനം കളറാക്കി മാറ്റിയിരിക്കുകയാണ് ദമ്പതികള്‍.

Advertisement