സുഹൃത്തിനെ നഷ്ടപ്പെടുമെന്ന് തോന്നി, കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി, അബോധാവസ്ഥയിലായി, വിഷാദരോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനികാന്ത്

143

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ഓരോ എപ്പിസോഡിനുമുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഇപ്പോള്‍. ഹാസ്യം നിറഞ്ഞ പരമ്പരയെ അത്രത്തോളം മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു.

ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു.

Advertisements

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മോഡലിങ്ങും അഭിനയവുമൊക്കെയായി മുന്നോട്ടുപോകുകയാണ്. ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

താന്‍ വിഷാദരോഗം അഥവാ ഡിപ്രഷന്‍ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് ശ്രുതി തുറന്നുപറഞ്ഞിരുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു വിഷാദത്തിലകപ്പെട്ടതെന്നും നടി പറഞ്ഞു. കോയമ്പത്തൂരിലെ കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്.

Also Read: പ്രിയപ്പെട്ട പൊസിഷൻ ഏതാണെന്ന് അപർണ്ണ, കള്ളച്ചിരിയോടെ മറുപടി പറഞ്ഞ് ജീവ: വൈറലായി വീഡിയോ

‘ഏറ്റവും അടുത്തൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, വെറും ഒരു സുഹൃത്ത് മാത്രമല്ല, ഞാന്‍ എന്റെ അനിയനെ പോലെയാണ് അവനെ കൊണ്ടു നടന്നിരുന്നത്. എന്നാല്‍ അവന്‍ എന്റെ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് വേദനിച്ചു” എന്ന് ശ്രുതി പറയുന്നു.

‘ ഇത് എന്നെ വല്ലാതെ തളര്‍ത്തി. ഹോസ്റ്റലില്‍ നിന്ന് ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞു. ഷവറിനടയില്‍ നിന്നിട്ട് കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി. കുറേ നേരം കഴിഞ്ഞപ്പോള്‍ എന്റെ ഒച്ച ഒന്നും കേള്‍ക്കാതെയായി. സുഹൃത്തുക്കള്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ തണുത്ത് വിറച്ച് ബോധം കെട്ട് കിടക്കുന്ന എന്നെയാണ് കണ്ടത്. അവരെന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു” എന്ന് നടി പറയുന്നു.

‘ആന്‍സൈറ്റി ഡിസോഡറിന്റെ പ്രശ്‌നമാണെന്നും പേടിക്കാനൊന്നും ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡിപ്രഷന്റെ പ്രശ്‌നം ഉള്ള കുട്ടിയാണ്. പാനിക്ക് അറ്റാക്ക് ആയതാണ് എന്നും അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ ഒരു വിഷാദ രോഗിയാണെന്ന് കൂട്ടുകാരെല്ലാം അറിഞ്ഞത്” എന്നും ശ്രൂതി തുറന്നുപറഞ്ഞു.

”ഇക്കാര്യം ഞാന്‍ വളരെ രഹസ്യമായി വച്ച കാര്യമാണ്. എനിക്കും എന്റെ ഡോക്ടര്‍ക്കും മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. ശരിക്കും ഡിപ്രഷന്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമാണ്. എന്നാല്‍ ചിലര്‍ പറയും അവര്‍ ഷോ ഓഫ് കാണിക്കുകയാണെന്ന്. ഒരു പ്രശ്‌നവും ഇ്ല്ല എന്നൊക്കെ. ശരിക്കും അങ്ങനെയല്ലെന്നും കാര്യം ഗൗരവമുള്ളതാണെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
ശ്രുതി പറയുന്നു.

ശരിക്കും വിഷാദ രോഗികള്‍ അവരുടെ അവസ്ഥ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാതെയാവുമ്പോള്‍ സ്വയം വേദനിപ്പിക്കും, ആത്മഹത്യ പ്രവണതയും ഉണ്ടാവും. ആ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിക്കുന്നത് അത്ര എളുപ്പമല്ലെന്നും ശ്രുതി അഭിമുഖത്തിനിടെ പറഞ്ഞു.

Advertisement