‘ഇന്‍ഡസ്ട്രിയുടെ കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടന്‍, എന്ത് പ്രശ്‌നവും പറയാം, കൂടെ നില്‍ക്കും’; മനസ് തുറന്ന് നടി അഭിരാമി

67

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായിട്ടാണ് അഭിരാമി സിനിമയിലേക്ക് വന്നത്.

പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അഭിരാമി. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തിയ താരം തമിഴിലും – മലയാളത്തിലും എല്ലാം സജീവമാണിപ്പോള്‍. മലയാളത്തില്‍ സുരേഷ് ഗോപി നായകനായ ഗരുഡന്‍ ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. രാഷ്ട്രീയത്തിലും സിനിമയിലും സജാവമായ സുരേഷ് ഗോപിയുടെ തീപ്പൊരി കഥാപാത്രമാണ് ഗരുഡനിലേത് എന്നാണ് സൂചനകള്‍.

Advertisements

സുരേഷ് ഗോപി വീണ്ടും വക്കീല്‍ കോട്ടണിഞ്ഞ് എത്തുന് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനിടെ സുരേഷ് ഗോപിയെ കുറിച്ച് നടി അഭിരാമി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

നടി അഭിരാമിയുടെ സുരേഷ് ഗോപിയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിനാണ് താരം ഉത്തരം നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപി നല്ല ഒരു മനുഷ്യനാണെന്നും സിനിമാ ലോകത്തിന്റെ കാപട്യം തീരെ ബാധിച്ചിട്ടില്ലെന്നും അഭിരാമി പറയുകയാണ്.

ALSO READ- ഡാഡിക്കും മമ്മിക്കും സര്‍പ്രൈസ് സിംഗപ്പൂര്‍ യാത്രയൊരുക്കി ലിന്റു റോണി, വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍ താരം

‘സുരേഷേട്ടന്‍ പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും. മാറ്റങ്ങളൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു സഹോദരനാണ്. സുരേഷേട്ടന്‍ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അവരെ ആത്മാര്‍ത്ഥമായി സംരക്ഷിക്കും. എന്തെങ്കിലും പ്രശ്‌നം വരുകയാണെങ്കില്‍ നമുക്ക് സുരേഷേട്ടനോട് പറയാം.’- എന്നും അഭിരാമി വിശദീകരിക്കുന്നു.

എന്ത് പ്രശ്‌നമുണ്ടായാലും അദ്ദേഹം നമ്മളെ ഉറപ്പായും സഹായിക്കും. നല്ലൊരു മനുഷ്യനാണ്. ഇന്‍ഡസ്ട്രിയുടെ ഒരു കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടനെന്നും താരം പറയുന്നു.

അതേസമയം, അദ്ദേഹത്തിന്റെ ചിന്താധാരകളും രാഷ്ട്രീയവുമെല്ലാം അദ്ദേഹത്തിന്റെ മാത്രമാണ്. അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണെന്നും അഭിരാമി പറയുന്നു.
ALSO READ- വമ്പന്‍ വിജയം നേടി ലിയോയുടെ കുതിപ്പ്, ആഘോഷങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന് വിജയ്, ലോകേഷ് കനകരാജുമായി വഴക്കോ

അതേസമം, ഗരുഡന്‍ ഈ നവംബറില്‍ തിയറ്ററിലേക്ക് എത്തുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. നാളുകള്‍ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയു ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ലീഗല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രം പോലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും കഥ പറയുന്നു. സിദ്ദിഖ്, ദിലീഷ് പോത്തന്‍,ജഗദീഷ്, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ,സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസ് ആണ് നിര്‍മാണം.

Advertisement