Home Entertainment Celebrities

വമ്പന്‍ വിജയം നേടി ലിയോയുടെ കുതിപ്പ്, ആഘോഷങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന് വിജയ്, ലോകേഷ് കനകരാജുമായി വഴക്കോ

824

അടുത്തിടെ തിയ്യറ്ററുകളിലെത്തിയ ചിത്രമാണ് ലിയോ. എത്രയൊക്കെ തഴയപ്പെട്ടാലും മിന്നിത്തിളങ്ങാന്‍ ഉള്ളത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും എന്നു പറയുന്നത് പോലെയാണ് വിജയ് നായകനായി എത്തിയ ലിയോ സിനിമ. ഒരു സിനിമയെ തകര്‍ക്കാന്‍ ചിലര്‍ കച്ചക്കെട്ടി ഇറങ്ങിയെങ്കിലും എതിരാളികളെ നിഷ്പ്രഭമാക്കാന്‍ ഒരു താരത്തിന് സാധിച്ചെങ്കില്‍ അത് സാക്ഷാല്‍ ഇളയ ദളപതിക്ക് മാത്രമേ സാധിക്കു.

Advertisements

ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ക്ക് മറുപടി നല്കിക്കൊണ്ട് ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Also Read: ആദ്യമായി കുടുംബചിത്രം പങ്കുവെച്ച് നിശാന്ത് സാഗര്‍, ഏറ്റെടുത്ത് ആരാധകര്‍

തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. ഇതിനോടകം 461കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. വെറും ഒരാഴ്ച കൊണ്ടാണ് ലിയോ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഇത്രയും വലിയ നേട്ടം ലിയോ സ്വന്തമാക്കിയിട്ടും വിജയ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

സാധാരണ വിജയ് ഇങ്ങനെയല്ലല്ലോ എന്ന ആലോചനയിലാണ് ആരാധകര്‍. സാധാരണ സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന താരം ഇതുവരെ ഒരു വാക്കുപോലും ലിയോയെ കുറിച്ച് പറഞ്ഞിട്ടില്ല. സാധാരണ ഒരു വിജയ് ചിത്രം ഇറങ്ങുമ്പോള്‍ നടന്റെ ഭാഗത്തുനിന്നും വലിയ കൊട്ടിഘോഷമാണുണ്ടാവുന്നത്.

Also Read: ദുല്‍ഖറിന്റെ കൂടെ ഒരു പ്രണയ ചിത്രം കൂടി ചെയ്യണം, നല്ല രസമാണ് റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് കാണാന്‍, ആഗ്രഹം വെളിപ്പെടുത്തി നിത്യ മേനോന്‍

കോടികള്‍ മുടക്കി ഒരു ഓഡിയോ ലോഞ്ച് വരെ ഏര്‍പ്പാടാക്കും. ഒരു ഇന്റര്‍വ്യൂ എങ്കിലും കൊടുക്കും. എന്നാല്‍ ലിയോയുടെ കാര്യത്തില്‍ അതൊന്നുമില്ല. ലോകേഷ് കനകരാജ് ചിത്രമായതുകൊണ്ടാവും ഇതൊന്നുമില്ലാത്തതെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

അതേസമയം, വിജയ് ലോകേഷ് കമകരാജുമായി അത്ര നല്ല രസത്തിലല്ലെന്ന വാര്‍ത്തകളും കോടമ്പാക്കത്തുനിന്നും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Advertisement