മാസ്സ് ഗെറ്റപ്പില്‍ ദിലീപ്, ഒപ്പം താരസുന്ദരി തമന്നയും, ബാന്ദ്രയുടെ റിലീസ് അപ്‌ഡേറ്റ് എത്തി മക്കളെ

99

തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമാണ് ബാന്ദ്ര. രാമലീലക്ക് ശേഷം ദിലീപ് അരുണ്‍ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

Advertisements

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ന് പത്ത് മണിക്ക് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Also Read: ജോയ് മാത്യു ഭാര്യക്ക് മാസാമാസം ശമ്പളമായി നല്‍കുന്നത് 50000 രൂപ, ഞാന്‍ രാധികയ്ക്ക് 5 ലക്ഷം വരെ കൊടുക്കാന്‍ റെഡി, സുരേഷ് ഗോപി പറയുന്നു

ബാന്ദ്രയില്‍ മാസ്സ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ്. പാന്‍ ഇന്ത്യന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഉദയകൃഷ്ണയാണ് ബാന്ദ്രയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നടന്‍ ശരത് കുമാറും ബോളിവുഡ് താരം ദിനോ മോറിയയും ഈ ചിത്രത്തിലുണ്ട്.

Also Read: ദുല്‍ഖറിന്റെ കൂടെ ഒരു പ്രണയ ചിത്രം കൂടി ചെയ്യണം, നല്ല രസമാണ് റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് കാണാന്‍, ആഗ്രഹം വെളിപ്പെടുത്തി നിത്യ മേനോന്‍

ദിലീപിന്റെ കരിയറിലെ 147ാം ചിത്രമാണിത്. സാം സിഎസ് ആണ് സംഗീതം. ഛായഗ്രഹണമം ഷാജി കുമാറാണ്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മൂന്നുപേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.

Advertisement