ദുല്‍ഖറിന്റെ കൂടെ ഒരു പ്രണയ ചിത്രം കൂടി ചെയ്യണം, നല്ല രസമാണ് റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് കാണാന്‍, ആഗ്രഹം വെളിപ്പെടുത്തി നിത്യ മേനോന്‍

106

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ മേനോന്‍. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷകമനസ് കീഴടക്കിയ താരം കൂടിയാണ് നിത്യാ മേനോന്‍.

Advertisements

നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോന്‍ വാരികൂട്ടിയിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Also Read: ആദ്യമായി കുടുംബചിത്രം പങ്കുവെച്ച് നിശാന്ത് സാഗര്‍, ഏറ്റെടുത്ത് ആരാധകര്‍

സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്. തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ കെപി കുമാരന്‍ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ ആണ് നിത്യാ മേനോന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ഒത്തിരി മലയാളം സിനിമകളിലും മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു.

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് നിത്യ മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഏതാനും ചിത്രങ്ങളില്‍ ദുല്‍ഖറും നിത്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം ഹിറ്റായി മാറിയിരുന്നു. തനിക്ക് ദുല്‍ഖറിന്റെ കൂടെ ഒരു പ്രണയ ചിത്രം കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് നിത്യ മേനോന്‍ പറയുന്നത്.

Also Read:നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ തിരിച്ചു വരവിനൊരുങ്ങി ആക്ഷൻ ക്വീൻ വാണി വിശ്വനാഥ്; പോസ്റ്റർ പങ്ക് വെച്ച് ബാബുരാജ്‌

ദുല്‍ഖര്‍ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. വല്ലപ്പോഴുമൊക്കെയേ തങ്ങള്‍ മെസ്സേജസ് അയക്കാറുള്ളൂവെന്നും കാരണം സിനിമാഷൂട്ടിന്റെയൊക്കെ തിരക്കിലായിരിക്കുമെന്നും തനിക്ക് ദുല്‍ഖറിന്റെ കൂടെ ഒരു പടം കൂടെ ചെയ്യണമെന്നുണ്ടെന്നും എന്നാല്‍ അതേപ്പറ്റി തങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും നിത്യ പറയുന്നു.

തനിക്ക് ദുല്‍ഖറിന്റെ റൊമാന്റിക് സിനിമകളാണ് ഏറെയിഷ്ടം. പക്ഷേ റൊമാന്റിക് സിനിമകള്‍ പിടിക്കുന്നില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നതെന്നും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ റൊമാന്റിക് സിനിമകള്‍ ചെയ്യുന്നതാണ് ഏറെയിഷ്ടമെന്നും നിത്യ പറയുന്നു.

Advertisement