നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ തിരിച്ചു വരവിനൊരുങ്ങി ആക്ഷൻ ക്വീൻ വാണി വിശ്വനാഥ്; പോസ്റ്റർ പങ്ക് വെച്ച് ബാബുരാജ്‌

58

ഇന്ത്യൻ സിനിമയിലെ ആക്ഷൻ റാണിമാരിൽ പ്രധാനിയാണ് വാണി വിശ്വനാഥ്. യക്ഷിയായും, പോലീസായും, രാഷ്ട്രീയ പ്രവർത്തകയായും ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിന്ന വാണി പിന്നീട് സിനിമയിൽ നിന്ന് മാറി നില്ക്കാൻ തീരുമാനിച്ചു. ഇപ്പോഴിതാ തന്റെ സൂപ്പർസ്റ്റാർ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ബാബുരാജ്.

നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് വാണി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആസാദി’ എന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് തിരിച്ചുവരുന്നത്. സുപ്രധാനമായ ഒരു പോലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Advertisements

Also Read
‘കിട്ടിയത് പതീക്ഷിച്ചതിലും എത്രയോ മികച്ച ജീവിതം, എന്നും ദൈവത്തിനോട് നന്ദി പറയുമെന്ന്’ അസ്ല; മുന്‍കാമുകി ലോണെടുത്ത് സാധനം വാങ്ങിപ്പിച്ചിരുന്നെന്ന് അംജീഷും

അതേസമയം ഭർത്താവായ ബാബുരാജും വാണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. പോലീസ് വേഷത്തിലുള്ള വാണിയുടെ പോസ്റ്ററാണ് ബാബുരാജ് പങ്കുവച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് നടിയുടെ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. ആക്ഷൻ രംഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു.

നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്ബാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read
‘ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു!’റോബിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ആരതി പൊടി; ബാച്ചിലറായുള്ള അവസാന ജന്മദിനമെന്ന് റോബിൻ

നടിയും ഡബ്ബിങ് കലാകാരിയും പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളുമായ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement