ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു; സിഐഡി മൂസയുടെ രണ്ടാം ഭാഗം 2025 ൽ ഉണ്ടാകുമെന്ന് സംവിധായകൻ

44

എത്ര കണ്ടാലും മതി വരാത്ത ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ വൻ താര നിര തന്നെ അണി നിരന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന സൂചന നല്കിയിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.

തോൽവി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോഴാണ് ജോണി ആന്റണി സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്കിയത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇപ്പോഴുള്ളതെന്ന് ജോണി ആന്റണി പറഞ്ഞു. 2025 ൽ സിനിമ റിലീസ് ചെയ്യാൻ സാധിക്കുമെന്നും ജോണി ആന്റണി വ്യക്തമാക്കി.

Advertisements

Also Read
നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ തിരിച്ചു വരവിനൊരുങ്ങി ആക്ഷൻ ക്വീൻ വാണി വിശ്വനാഥ്; പോസ്റ്റർ പങ്ക് വെച്ച് ബാബുരാജ്‌

ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളികളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് സി ഐ ഡി മൂസ. അതേസമയം, സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്കെത്തിയ ജോണി ആന്റണി മികച്ച വേഷങ്ങളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ധാരാളം ചിരിയുണർത്തുന്ന കഥാപാത്രങ്ങളെ ഇതിനോടകം തന്നെ ജോണി ആന്റണി വെള്ളിത്തിരയിൽ അവതരിപ്പിച്ചു കഴിഞ്ഞു . നിലവിൽ ജോണി ആന്റണി എന്ന നടൻ ഇല്ലാത്ത സിനിമകൾ തന്നെ മലയാളത്തിൽ വിരളമാണ്. സഹസംവിധായകനായാണ് ജോണി ആന്റണി സിനിമയിൽ അരങ്ങേറിയത്. സിഐഡി മൂസയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്.

Also Read
‘കിട്ടിയത് പതീക്ഷിച്ചതിലും എത്രയോ മികച്ച ജീവിതം, എന്നും ദൈവത്തിനോട് നന്ദി പറയുമെന്ന്’ അസ്ല; മുന്‍കാമുകി ലോണെടുത്ത് സാധനം വാങ്ങിപ്പിച്ചിരുന്നെന്ന് അംജീഷും

തുടർന്ന് 2005 ൽ കൊച്ചിരാജാവ്, 2006ൽ മമ്മൂട്ടിയെ നായകനാക്കി തുറുപ്പുഗുലാൻ ,ഇൻസ്‌പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. തമിഴ്‌നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്‌സ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Advertisement