ഇക്കാര്യത്തിൽ തൃഷയെ പിന്നിലാക്കി നയൻതാര; ഇനി കാണുക ഇന്ത്യൻ സിനിമയിലെ രണ്ട് വിസ്മയങ്ങൾക്കൊപ്പം

78

മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ സത്യൻ അന്തിക്കാട് സമ്മാനിച്ച നടിയാണ് നയൻതാര. പിന്നീട് മലയാളവും കടന്ന് തെന്നിന്ത്യൻ ഭാഷകളിലെല്ലാം വിജയകൊടി പാറിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലും തന്റെ വിജയകൊടി പാറിച്ചിരിക്കുകയാണ് നയൻതാര.

അതേസമയം ബോളിവുഡിലും, ബിസിനസ്സിലും തിളങ്ങി നില്ക്കുന്ന താരം ഇനി ഒന്നിക്കാൻ പോകുന്നത് ഇന്ത്യൻ സിനിമയിലെ അത്ഭുതമായ രണ്ട് പേർക്കൊപ്പമാണെനന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതും വൻ തുക പ്രതിഫലം വാങ്ങിയാണ് അഭിനയിക്കാനായി എത്തുന്നതെന്നാണ് പുറത്തു വരുന്ന കിംവദന്തികൾ.

Advertisements

Also Read
ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു; സിഐഡി മൂസയുടെ രണ്ടാം ഭാഗം 2025 ൽ ഉണ്ടാകുമെന്ന് സംവിധായകൻ

ഇതോടെ മണിരത്‌നം സിനിമകളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടി എന്ന നേട്ടം ഇനി നയൻതാരയ്ക്ക് സ്വന്തം. കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിലേക്കാണ് തൃഷയെക്കാൾ കൂടുതൽ പ്രതിഫലം നയൻതാര ചോദിച്ചിരിക്കുന്നത്.ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

നായകൻ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമലും മണിരത്‌നവും ഒന്നിക്കുന്ന സിനിമയിൽ തൃഷയും നയൻതാരയും പ്രധാനപ്പെട്ട വേഷങ്ങളാണ് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.12 കോടിയാണ് സിനിമയ്ക്ക് വേണ്ടി നയൻതാര ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തൃഷയും ഇതേ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്.

Also Read
നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ തിരിച്ചു വരവിനൊരുങ്ങി ആക്ഷൻ ക്വീൻ വാണി വിശ്വനാഥ്; പോസ്റ്റർ പങ്ക് വെച്ച് ബാബുരാജ്‌

കമൽ ഹാസന്റെ പിറന്നാൾ ദിനമായ നവംബർ ഏഴാം തിയ്യതി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങൾ ഒന്നിച്ച നായകൻ എന്ന ചിത്രം തമിഴകത്തെ ക്ലാസിക് സിനിമയായിട്ടാണ് വാഴ്ത്തപ്പെടുന്നത്. ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് പോലും കമലിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും വലിയ പ്രതീക്ഷയാണ് പ്രേക്ഷർക്ക് സമ്മാനിക്കുന്നത്.

Advertisement