മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗര്‍. നായകനായും, വില്ലനായും സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. കോഴിക്കോട് സ്വദേശിയായ നിഷാന്ത് സാഗര്‍ 1997 ല്‍ തന്റെ പതിനേഴാം വയസ്സിലാണ് ഏഴുനിലാപ്പന്തല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയത്.
എങ്കിലും ദേവദാസി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നിഷാന്ത് സാഗറിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. 22ാം വയസിലാണ് താരം വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു. അഞ്ചാം ക്ലാസില്‍ വച്ചുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും എത്തിയത്.
Also Read: ഇക്കാര്യത്തിൽ തൃഷയെ പിന്നിലാക്കി നയൻതാര; ഇനി കാണുക ഇന്ത്യൻ സിനിമയിലെ രണ്ട് വിസ്മയങ്ങൾക്കൊപ്പം
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് നിശാന്ത് സാഗര്‍. തന്റെ കുടുംബം സോഷ്യല്‍മീഡിയയില്‍ അത്രത്തോളം സജീവമല്ലെന്നും താനും ഭാര്യയും പ്രണയിച്ചാണ് വിവാഹം ചെയ്തതെന്നും ഇപ്പോഴും ആ പ്രണയം നിലനില്‍ക്കുന്നുണ്ടെന്നും നിശാന്ത് പറയുന്നു.
സോഷ്യല്‍മീഡിയയില്‍ ആദ്യമായി നിശാന്ത് പങ്കുവെച്ച കുടുംബ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. വൃന്ദ എന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കളാണ് താരത്തിനുള്ളത്. മൂത്തമകള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. മകന്‍ ആറാം ക്ലാസ്സിലാണ്.
ദുല്‍ഖര്‍ സല്‍മാനെയാണ് മകള്‍ക്ക് ഏറെയിഷ്ടം. മകന്‍ ഒരു വിജയ് ഫാനാണെന്നും തന്റെ ആഗ്രഹം എന്താണെന്നുവെച്ചാല്‍ മക്കള്‍ക്ക് അഭിമാനത്തോടെ തങ്ങളുടെ അച്ഛന്‍ നിശാന്ത് സാഗറാണെന്ന് പറയാവുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണെന്നും നിശാന്ത് സാഗര്‍ പറയുന്നു.