Home Entertainment Celebrities

ജോയ് മാത്യു ഭാര്യക്ക് മാസാമാസം ശമ്പളമായി നല്‍കുന്നത് 50000 രൂപ, ഞാന്‍ രാധികയ്ക്ക് 5 ലക്ഷം വരെ കൊടുക്കാന്‍ റെഡി, സുരേഷ് ഗോപി പറയുന്നു

736

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.

Also Read: ആദ്യമായി കുടുംബചിത്രം പങ്കുവെച്ച് നിശാന്ത് സാഗര്‍, ഏറ്റെടുത്ത് ആരാധകര്‍

നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്. ഇപ്പോള്‍ മൂത്തമകള്‍ ഭാഗ്യയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് സുരേഷ് ഗോപിയും കുടുംബവും.

ഇപ്പോഴിതാ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. എല്ലാ ജോലികളും താന്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും മകളുടെ വിവാഹത്തിന് ഒത്തിരി ദിവസത്തെ പരിപാടികളൊന്നുമില്ലെന്നും തനിക്ക് ആദ്യമൊക്കെ ആര്‍ഭാട വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും ഇപ്പോള്‍ താത്പര്യമുണ്ടെന്നും പലര്‍ക്കും ഒരു വിവാഹം പല രീതിയിലും സഹായകരമാകുമെന്നും താരം പറയുന്നു.

Also Read: ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു; സിഐഡി മൂസയുടെ രണ്ടാം ഭാഗം 2025 ൽ ഉണ്ടാകുമെന്ന് സംവിധായകൻ

ദൈവം തന്നെ സമ്മതിക്കുന്ന രീതിയില്‍ മകളുടെ വിവാഹം നടത്തും. മക്കള്‍ പഠിക്കുന്നതിലൂടെ തനിക്ക് ഗുണം ലഭിച്ചിട്ടുണ്ടെന്നും മകള്‍ തന്റെ കണ്ടന്റ് മാനേജര്‍ ആണെന്നും ആദിവാസി വിഷയങ്ങളെല്ലാം അവളാണ് കാണിച്ച് തന്നതെന്നും അവള്‍ക്ക് താന്‍ അതിന് ശമ്പളമൊക്കെ കൊടുക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

നടന്‍ ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം നല്‍കിയ വാര്‍ത്ത അടുത്തിടെ കണ്ടിരുന്നു. അത് കണ്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും തന്റെ ഭാര്യക്ക് താന്‍ വേണമെങ്കില്‍ 5 ലക്ഷം വരെ ശമ്പളം കൊടുക്കുമെന്നും എന്നാല്‍ അവള്‍ക്ക് അതിലൊന്നും താത്പര്യമില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement