ഒരു മതത്തിനും എതിരല്ല, ദ സ്റ്റോറി എന്ന സിനിമയ്ക്ക് കേരളത്തില്‍ നിന്നും പിന്തുണ വാഗ്ദാനം ചെയ്യുന്നത് ഒത്തിരി പേര്‍, തുറന്ന് പറഞ്ഞ് അദാ ശര്‍മ

594

ദ സ്റ്റോറി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള വാര്‍ത്തകളാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും വന്‍ വിവാദങ്ങളിലേക്കായിരുന്നു എത്തിയത്.

Advertisements

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റിയെന്ന് പറയുന്ന ട്രെയിലര്‍ വലിയ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത് ഈ സിനിമ കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണെന്നായിരുന്നു.

Also Read: ഭയങ്കര ബ്യൂട്ടി കോണ്‍ഷ്യസ്, കൂടുതല്‍ പൈസ ചെലവഴിക്കുന്നത് സുഹാന, ഭാര്യമാരില്‍ പേടി സുഹാനയെ എന്ന് വെളിപ്പെടുത്തലുമായി ബഷീര്‍ ബഷി

അതിനിടെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും തടയണമെന്നും പാരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക അദാ ശര്‍മ.

തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ നിന്നും പിന്തുണ പലരും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും പി ആര്‍ വര്‍ക്കുകള്‍ നിങ്ങള്‍ തന്നെ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഈ ചിത്രം ഒരു മതത്തിനും എതിരല്ലെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്ത് നശിപ്പിക്കുന്ന തീവ്രവാദ സംഘടകള്‍ക്കെതിരാണെന്നും അദ വ്യക്തമാക്കി.

Also Read: അറുപത്തഞ്ചുകാരനായ അയാൾ എന്നോട് ടോപ്പ് ഊരി മാ റി ടം പൂർണ്ണമായും കാണിക്കാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നിർമ്മാതാവിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

ഈ ചിത്രം കണ്ടാല്‍ ചിത്രത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയേക്കും. തങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും മെസ്സേജ് അയച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഇതൊരു റിയലിസ്റ്റിക്കായ സിനിമയാണെന്ന് പലരും പറയുന്നത് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement