എന്തൊരു എളിമ, മനുഷ്യത്വമുള്ള നല്ലൊരു നേതാവ്, മുഖ്യമന്ത്രി പിണറായി വിജയനെ ഒത്തിരി ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞ് നടി ഷീല

1689

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഷീല. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലം മുതല്‍തന്നെ ഷീല ചലച്ചിത്ര രംഗത്ത് ഉള്ള താരമാണ്.

Advertisements

പ്രേം നസീര്‍, സത്യന്‍, അടക്കമുളളവരുടെ കാലത്തെ സൂപ്പര്‍ നായിക ആയിരുന്നു ഷീല. ഇപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷത്തിലും മറ്റുമായി സജീവമാണ് ഷീല. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read: ഭയങ്കര ബ്യൂട്ടി കോണ്‍ഷ്യസ്, കൂടുതല്‍ പൈസ ചെലവഴിക്കുന്നത് സുഹാന, ഭാര്യമാരില്‍ പേടി സുഹാനയെ എന്ന് വെളിപ്പെടുത്തലുമായി ബഷീര്‍ ബഷി

മനുഷ്യരോട് ഒത്തിരി മനുഷ്യത്വമുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് അദ്ദേഹത്തെ ഒത്തിരി ഇഷ്ടമാണെന്നും തനിക്കും ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും എന്നാല്‍ അതൊന്നും പദവികള്‍ക്ക് വേണ്ടിയല്ലെന്നും ഷീല പറയുന്നു.

തന്റെ കുടുംബം കോണ്‍ഗ്രസായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ കോണ്‍ഗ്രസിനോടായിരുന്നു സ്‌നേഹമെന്നും ഉമ്മന്‍ചാണ്ടിയെയും വലിയ ഇഷ്ടമാണെന്നും തനിക്ക് കലാകാരന്മാരെയും ഒത്തിരി ഇഷ്ടമാണെന്നും ഷൂല തുറന്നുപറഞ്ഞു.

Also Read: അറുപത്തഞ്ചുകാരനായ അയാൾ എന്നോട് ടോപ്പ് ഊരി മാ റി ടം പൂർണ്ണമായും കാണിക്കാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നിർമ്മാതാവിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരിക്കല്‍ പിണറായി വിജയനെ കണ്ടിരുന്നു. മുണ്ടുമുടുത്ത് ഒരാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നുവെന്നും ഒരു പുസ്തക കടയില്‍ പോയി പുസ്തകം മറിച്ച് നോക്കുന്നതും കണ്ടുവെന്നും ശരിക്കും നോക്കിയപ്പോഴാണ് അത് നമ്മുടെ മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞതെന്നംു താന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ പോയില്ലെന്നും ഷീല പറയുന്നു.

Advertisement