പ്രണയം തകര്‍ന്നപ്പോള്‍ തേപ്പുകാരിയെന്ന് കേള്‍ക്കേണ്ടി വന്നു, ഒറ്റപ്പെട്ടുപോയി, വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് പിന്നീട് തോന്നി, താന്‍ സ്‌ട്രോങ്ങായി മാറിയ കഥ പറഞ്ഞ് വിന്‍സി അലോഷ്യസ്

902

മലപ്പുറം പൊന്നാനി സ്വദേശിയായ വിന്‍സി ചിക്കന്‍ പോക്സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നതോടെ സിനിമയിലെത്തിയ ആളാണ്. അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

എന്നാല്‍ പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.

Also Read: രണ്ട് വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹം, ജിഷിനുമായുള്ള വിവാഹബന്ധം നന്നായി മുന്നോട്ട് പോയോ എന്ന ചോദ്യത്തിന് വരദ നല്‍കിയ മറുപടി കേട്ടോ, ഞെട്ടി ആരാധര്‍

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തന്നെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി. താന്‍ കുറച്ചൊക്കെ ഡിപ്പന്‍ഡാണ്. എന്നാല്‍ ഭയങ്കര സ്‌ട്രോങ്ങാണെന്നും കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ബ്രേക്കപ്പായതോടെയാണ് താന്‍ സ്‌ട്രോങ്ങായതെന്നും വിന്‍സി പറയുന്നു.

Also Read: അറുപത്തഞ്ചുകാരനായ അയാൾ എന്നോട് ടോപ്പ് ഊരി മാ റി ടം പൂർണ്ണമായും കാണിക്കാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നിർമ്മാതാവിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

ആ പ്രണയം ബ്രേക്കപ്പായപ്പോള്‍ സോ കോള്‍ഡ് തേപ്പുകാരി എന്നൊക്കെ പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. താന്‍ കോളേജില്‍ അപ്പോള്‍ ഒറ്റക്കായിരുന്നുവെന്നും ഒറ്റപ്പെട്ടുപോയെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും എന്നാല്‍ പഠിപ്പ് കംപ്ലീറ്റ് ആക്കേണ്ടതുകൊണ്ട് പടിപടിയായി താന്‍ സ്‌ട്രോങ്ങായി മാറിയെന്നും താരം പറയുന്നു.

Advertisement