ഹൃദയത്തിന്റെ രാജകുമാരി, അദിതിക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് സിദ്ധാര്‍ത്ഥ്, ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകര്‍

224

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് അദിതി റാവു ഹൈദരി. മലയാളി സിനിമാപ്രേക്ഷകര്‍ക്കും ഇന്ന് അദിതി പ്രിയങ്കരിയായി നടിയാണ്.

Advertisements

സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രത്തിലെ സുജാത എന്ന കഥാപാത്രത്തിലൂടെയാണ് അദിതി മലയാളികളുടെ ഹൃദയം കീഴടക്കിയത്. ഇന്ന് ഒത്തിരി ആരാധകരാണ് നടിക്കുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു അദിതിയുടെ മുപ്പത്തിയാറാം പിറന്നാള്‍.

Also Read; ബിനു അടിമാലിക്കൊപ്പം കിടക്ക പങ്കിടാന്‍ താത്പര്യമുണ്ടെന്ന് ശ്രീവിദ്യ, പരിപാടിയുടെ റേറ്റിങ് കൂട്ടാന്‍ എന്തും പറയരുതെന്ന് സോഷ്യല്‍മീഡിയ, രൂക്ഷവിമര്‍ശനം

അദിതിയുടെ ജന്മദിനത്തില്‍ തെന്നിന്ത്യന്‍നടന്‍ സിദ്ധാര്‍ത്ഥ് അയച്ച സന്ദേശം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.സോഷ്യല്‍മീഡിയയിലൂടെയാണ് സിദ്ധാര്‍ത്ഥി അദിതിക്ക് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘ഹൃദയത്തിന്റെ രാജകുമാരിയ്ക്ക് ആശംസകള്‍’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സദ്ധാര്‍ത്ഥിന്റെ കുറിപ്പിന്റെ തുടക്കം. ‘വലിയ സ്വപ്നങ്ങള്‍, ചെറിയ സ്വപ്നങ്ങള്‍, ഇതുവരെ കാണാത്ത സ്വപ്നങ്ങള്‍ എന്നിങ്ങനെ നിന്റെ എല്ലാ സ്വപ്നങ്ങളും സാധ്യമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും’ എന്നും താരം കുറിച്ചു.

Also Read; നടി ജോളി ഈശോ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി പ്രേക്ഷകര്‍

ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സിദ്ധാര്‍ത്ഥിന്റെ കുറിപ്പ് കണ്ടതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തിലായിരിക്കുകയാണ് ആരാധകര്‍. സിദ്ധാര്‍ത്ഥും അദിതിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് മഹാസമുദ്രം എന്ന സിനിമയിലാണ്. 2021ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Advertisement