ബിനു അടിമാലിക്കൊപ്പം കിടക്ക പങ്കിടാന്‍ താത്പര്യമുണ്ടെന്ന് ശ്രീവിദ്യ, പരിപാടിയുടെ റേറ്റിങ് കൂട്ടാന്‍ എന്തും പറയരുതെന്ന് സോഷ്യല്‍മീഡിയ, രൂക്ഷവിമര്‍ശനം

2590

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്.

ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്. പൊതുവെ എല്ലാവരേയും തന്റെ കൗണ്ടറുകളിലൂടെ വീഴ്ത്തുന്ന ബിനു അടിമാലിയെ പോലും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനവുമായി പിന്നിലാക്കാറുണ്ട് ശ്രീവിദ്യ.

Advertisements

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയി ക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ശ്രീവിദ്യയും അഭിനയിക്കുന്നുണ്ട്.

Also Read: കുഞ്ചാക്കോ ബോബനോട് ആരാധനയായിരുന്നു, കാണുമ്പോഴൊക്കെ മുഖത്ത് നാണം വരും, നേരിട്ട് കണ്ട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് നവ്യ നായര്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇന്ന് നടി. യൂട്യൂബില്‍ശ്രീവിദ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യ ഉള്‍പ്പെടുന്ന സ്റ്റാര്‍ മാജിക്കിന്റെ ഒരു പ്രൊമോ വീഡിയോയാണ് വന്‍ വിവാദത്തില് ആയിരിക്കുന്നത്.

ഒരു മത്സരത്തിന്റെ ദൃശ്യങ്ങളാണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അനുവും ശ്രീവിദ്യയും കിടക്കയില്‍ പുതച്ച് ഇരിക്കുകയാണ്. ഇതിനിടെ ശ്രീവിദ്യ അനുവിനോട് പറയുകയാണ്, തനിക്ക് അനുവിനൊപ്പമല്ല, ബിനു അടിമാലിക്കൊപ്പമാണ് കിടക്ക പങ്കിടാന്‍ താത്പര്യമെന്ന്.

ശ്രീവിദ്യയുടെ വാക്കുകള്‍ കേട്ട് പരിപാടിയില്‍ അതിഥിയായി എത്തിയ ലെന അടക്കം പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ശ്രീവിദ്യയുടെ ഈ ഒറ്റ ഡയലോഗിന് വന്‍ വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Also Read; മോഹൻലാൽ ആ ചെയ്തതു പോലെ ഇന്ത്യയിലെ മറ്റ് ഒരു നടനും ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാൻ കഴിയും: പ്രമുഖ സംവിധായകൻ

ചീപ്പ് റേറ്റിങ് ഐഡിയ ആയിപ്പോയി എന്നും, ശ്രീവിദ്യയ്ക്ക് ഒട്ടും സ്റ്റാന്‍ഡേര്‍ഡ് ഇല്ലെന്നും വളരെ മോശം ആയിപ്പോയി എന്നുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Advertisement