സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു, നിരസിച്ചപ്പോള്‍ എട്ടുമാസത്തോളം പണിപോയി, എന്റെ തീരുമാനം തന്നെയായിരുന്നു ശരി, ദുരനുഭവം പങ്കുവെച്ച് അതിഥി

93

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി.

Advertisements

മലയാളി സിനിമാ പ്രേക്ഷകര്‍ക്കും ഇന്ന് അദിതി പ്രിയങ്കരിയായി നടിയാണ്. സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രത്തിലെ സുജാത എന്ന കഥാപാത്രത്തിലൂടെയാണ് അദിതി മലയാളികളുടെ ഹൃദയം കീഴടക്കിയത്. ഇന്ന് നിരവധി ആരാധകരാണ് നടിക്കുള്ളത്.

Also Read:ആ പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ആ പാര്‍ട്ടിയില്‍ ആവണമെന്നില്ല, എന്റെ രാഷ്ട്രീയ ചായ്വ് അല്ല ഞാന്‍ കാണിച്ചത്, തുറന്നടിച്ച് അപര്‍ണ ബാലമുരളി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി 2006ല്‍ ആണ് അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. 2006ല്‍ പുറത്തിറങ്ങിയ പ്രജാപതിയിലൂടെയാണ് അദിതി സിനിമയില്‍ സജീവമാകുന്നത്. 16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെയും നായികയായി അദിതി എത്തിയിരുന്നു.

ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നിരസിച്ചതിന് പിന്നാലെ തനിക്കെതിരെ ചിലര് തിരഞ്ഞുവെന്നും അദിതി പറയുന്നു.

Also Read: വളരെ മോശമായ അവസ്ഥയില്‍, ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ട് ഭാഗ്യലക്ഷ്മി, സുരക്ഷിതരായിരിക്കൂവെന്ന് താരം

വ്യക്തിപരമായി ആരുടെയും പേരുകള്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആ കാര്യത്തില്‍ താന്‍ ഉറച്ച ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും എങ്ങനെയാണ് ഒരാള്‍ക്ക് തന്നോട് ആ രീതിയില്‍ സംസാരിക്കാന്‍ ധൈര്യം വന്നതെന്ന് അറിയില്ലെന്നും അതിഥി പറയുന്നു.

ആ സംഭവത്തിന് പിന്നാലെ തനിക്ക് എട്ട് മാസത്തോളം സിനിമയില്‍ അവസരമൊന്നും കിട്ടിയിട്ടില്ലെന്നും പക്ഷേ താനെടുത്ത തീരുമാനം തന്നെ കൂടുതല്‍ കരുത്തയാക്കിയെന്നും തനിക്കെന്താണ് വേണ്ടതെന്ന് മനസ്സിലാവുകയും ചെയ്തുവെന്നും നമുക്ക് ചിലപ്പോള്‍ ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും ചെയ്യേണ്ടി വരുമെന്നും അതിഥി പറയുന്നു.

Advertisement