ആ പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ആ പാര്‍ട്ടിയില്‍ ആവണമെന്നില്ല, എന്റെ രാഷ്ട്രീയ ചായ്വ് അല്ല ഞാന്‍ കാണിച്ചത്, തുറന്നടിച്ച് അപര്‍ണ ബാലമുരളി

277

ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.

Advertisements

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.

Also Read: വളരെ മോശമായ അവസ്ഥയില്‍, ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ട് ഭാഗ്യലക്ഷ്മി, സുരക്ഷിതരായിരിക്കൂവെന്ന് താരം

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

അടുത്തിടെ യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അപര്‍ണ വേദി പങ്കിട്ടിരുന്നു. ഒരു അഭിമുഖത്തിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍. താന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ഒരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമായിട്ടല്ലായിരുന്നുവെന്ന് അപര്‍ണ പറയുന്നു.

Also Read: മീശ മാധവനും നരനും രണ്ടാം ഭാഗം, വെളിപ്പെടുത്തലുമായി രചയിതാവ് രഞ്ജൻ പ്രമോദ്

തന്റെ രാഷ്ട്രീയ ചായ്വല്ല താന്‍ കാണിച്ചത്. താന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ആളല്ലെന്നും മനുഷ്യനെന്ന നിലയില്‍ ശരിയല്ലെന്ന് തോന്നുന്ന എല്ലാ കാര്യങ്ങളിലും താന്‍ കമന്റ് ചെയ്യറാുണ്ടെന്നും അന്നത്തെ പരിപാടിയുടെ ബ്രോഷറിലോ ഇന്‍വിറ്റേഷനിലോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് മെന്‍ഷന്‍ ചെയ്തിട്ടില്ലെന്നും അപര്‍ണ പറയുന്നു.

ആ പരിപാടിയില്‍ പോയതുകൊണ്ട് താന്‍ ആ പാര്‍ട്ടിയാണെന്നല്ല. നമ്മള്‍ ബഹുമാനിക്കുന്ന പദവിയില്‍ ഇരിക്കുന്നവരാണ് പരിപാടിയിലുണ്ടായിരുന്നതെന്നും അവര്‍ക്കൊപ്പം സ്റ്റേജ് ഷെയര്‍ ചെയ്യാന്‍ പറ്റിയത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

Advertisement