ഒരു തവണയെങ്കിലും വിമാനത്തില്‍ കയറണം, വര്‍ഷങ്ങളായുള്ള അപ്പച്ചിയുടെ ആഗ്രഹം സഫലമാക്കി അഹാന, കൈയ്യടിച്ച് ആരാധകര്‍

897

ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേ പോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. കൃഷ്ണ കുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യയും നാല് പെണ്‍മക്കളും അടങ്ങിയതാണ് ഈ താര കുടുംബം.

Advertisements

അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. കൃഷ്ണ കുമാറിന്റെ മൂത്തമകള്‍ അഹാന കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട യുവ നായികമാരില്‍ ഒരാളാണ്. അഹാനയുടേത് ആയി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Also Read: നിർണ്ണയത്തിൽ ലാലേട്ടന്റെ നായികയായി തിളങ്ങിയ നടി ഹീരയെ ഓർമ്മയില്ലോ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഇന്ന് സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ് നടി. യൂട്യൂബ് വീഡിയോകളുമായും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായും നടി സജീവമാണ്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് അഹാന പങ്കുവെച്ചൊരു യുട്യൂബ് വീഡിയോ. തനിക്കും കുടുംബത്തിനുമൊപ്പം താമസിക്കുന്ന തന്റെ അപ്പച്ചിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമാക്കി കൊടുത്തതിന്റെ സന്തോഷമാണ് ഈ വീഡിയോയിലൂടെ അഹാന പങ്കുവെച്ചിരിക്കുന്നത്.

Also Read: നാല് ദിവസം അത് എന്നിൽ നിന്ന് മറച്ചുവച്ചു, അച്ഛനോട് എനിക്ക് ദേഷ്യമാണ് അപ്പോൾ തോന്നിയത്: വെളിപ്പെടുത്തലുമായി ദേവി ചന്ദന

അഹാനയുടെയും സഹോദരിമാരുടെയും വീഡിയോകളില്‍ മുമ്പും അപ്പച്ചി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന അപ്പച്ചിയുടെ ആഗ്രഹമാണ് അഹാന സാധിപ്പിച്ചുകൊടുത്തത്. തന്റെ അപ്പച്ചിക്ക് വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വിമാനത്തില്‍ കയറണമെന്നതെന്നും അത് താന്‍ അടുത്തിടെയാണ് മനസിലാക്കിയതെന്നും അഹാന പറയുന്നു.

അപ്പച്ചിയുടെ ആ ആഗ്രഹം സഫലീകരിക്കാന്‍ ഇഷാനിക്കും അപ്പച്ചിക്കുമൊപ്പം ചെന്നൈയ്ക്ക് വിമാന യാത്ര പോയതിന്റെ വീഡിയോ അഹാന പങ്കുവെച്ചു. അപ്പച്ചി ചെന്നൈയില്‍ ഏറെനാള്‍ താമസിച്ചിട്ടുള്ള വ്യക്തിയാണ്. അതിനാല്‍ ചെന്നൈയില്‍ കുറച്ച് ദിവസം ചിലവഴിക്കുമെന്നും അഹാന വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.

Advertisement