നാല് ദിവസം അത് എന്നിൽ നിന്ന് മറച്ചുവച്ചു, അച്ഛനോട് എനിക്ക് ദേഷ്യമാണ് അപ്പോൾ തോന്നിയത്: വെളിപ്പെടുത്തലുമായി ദേവി ചന്ദന

123

എനിക്ക് അപ്പോൾ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാൻ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ. ഒരുപക്ഷെ എന്നോട് പറഞ്ഞാൽ ഞാൻ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയു ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛൻ പറയാതിരുന്നത്.

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദേവി ചന്ദന.
മിമിക്രി സ്റ്റേജുകളിൽ പ്രേക്ഷകരെ നിലവിട്ട് ചിരിപ്പിച്ചിരുന്ന ദേവി ചന്ദന അഭനയ രംഗത്തും ഹാസ്യ താരമായിട്ടാണ് ആദ്യകാലങ്ങളിൽ തിളങ്ങിയത്.

Advertisements

ഒരു മികച്ച നർത്തകി കൂടിയായ ദേവി ചന്ദന മിനിസ്‌ക്രീനിൽ എത്തുമ്പോൾ പലപ്പോഴും ഒരു വില്ലത്തിയുടെ റോളിലാണ് വരുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെ അധികം സോഫ്റ്റ് ഹാർട്ടഡ് പേഴ്സണാണ് ദേവി ചന്ദന. ദേഷ്യം വന്നാൽ പോലും താൻ ആദ്യം കരയുകയാണ് ചെയ്യുന്നത് എന്ന് ദേവി പറയുന്നു.

Also Read
ഉണ്ണി മുകുന്ദനോട് ശരിക്കും ക്രഷ് ഉണ്ടോ, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ, ഒടുവിൽ മാളവിക ജയറാം സത്യം തുറന്നു പറഞ്ഞു

അങ്ങനെ ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന ചില സന്ദർഭങ്ങളെ കുറിച്ചു പറയുകയാണ് ദേവി ചന്ദന ഇപ്പോൾ. പറയാം നേടാം എന്ന ഷോയിൽ എത്തിയപ്പോൾ ആയിരുന്നു ദേവി ചന്ദനയുടെ തുറന്നു പറച്ചിൽ. കല്യാണത്തിന് മുൻപ് ആണ്, കിഷോറുമായുള്ള വിവാഹ നിശ്ചയം എല്ലാം കഴിഞ്ഞിരുന്നു. അന്നൊക്കെ എന്റെ കൂടെ പ്രോഗ്രാമുകൾക്ക് എല്ലാം ഒപ്പം വരുന്നത് അച്ഛൻ അല്ലെങ്കിൽ അമ്മയാണ്.

അങ്ങനെ ഒരിക്കൽ അമ്മ അസോസിയേഷന്റെ പരിപാടി നടക്കുന്നതിന്റെ റിഹേഴ്സലും കാര്യങ്ങളും എല്ലാം നടക്കുകയാണ്. കൂടെ വന്നത് അച്ഛനാണ്. റിഹേഴ്സൽ നടന്നുകൊണ്ടിരിക്കെ അച്ഛൻ എന്നോട് പറഞ്ഞു, ഞാൻ അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.

നിനക്ക് ഇവിടെ കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്. അതെന്തിനാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാൻ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മിൽ നല്ല ബന്ധമാണ്. അവർക്കാർക്കെങ്കിലും ഒപ്പം പോയാൽ പോരെ എന്നൊക്കെ ഞാൻ ചിന്തിച്ചു.

Also Read
ഒരു പാവം പതിനേഴുകാരൻ പയ്യൻ, സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ് പുറത്തുവിട്ട ഫോട്ടോ കണ്ടോ, കണ്ണുതള്ളി ആരാധകർ

പക്ഷെ അച്ഛൻ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. കെഎസ് പ്രസാദിന്റെ പ്രോഗ്രാം എന്നൊക്കെ പറഞ്ഞാൽ അങ്ങ് ചിരിച്ചും ചിരിപ്പിച്ചും ചാവും വിധമായിരിയ്ക്കും ആടി തിമർക്കുകയാണ്.

എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചു വന്നപ്പോണ് അറിയുന്നത് കൊച്ചച്ഛൻ മ രി ച്ചു എന്ന്. ആ മ ര ണ വിവരം ഞാൻ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോൾ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല.

ഞാൻ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ. ഒരുപക്ഷെ എന്നോട് പറഞ്ഞാൽ ഞാൻ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയു ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛൻ പറയാതിരുന്നത്. പക്ഷെ എനിക്ക് അപ്പോൾ അച്ഛനോട് ദേഷ്യമാണ് തോന്നിയത്.

അങ്ങനെ പല സന്ദർഭങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി വളരെ അധികം വേദനിച്ച് നിൽക്കുമ്പോഴും സ്‌ക്രീനിൽ പൊട്ടി ചിരിച്ച് അഭിനയിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ സ്റ്റേജിൽ ഡാൻസ് ചെയ്ത് കൊണ്ടിരിയ്ക്കുമ്പോൾ ആ അച്ഛനും അമ്മയും ഇപ്പോൾ വരാവേ എന്ന് പറഞ്ഞ് പോയത്.

ആ സമയത്ത് എന്റെ അനിയന് ചെറിയൊരു അപകടം പറ്റി ഹോസ്പിറ്റലിൽ കൊണ്ടു പോവുകയായിരുന്നു. അപ്പോഴും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ എന്നും ദേവി ചന്ദന പറയുന്നു.

Also Read
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ താൻ വീണ്ടും അച്ഛൻ ആകുന്ന സന്തോഷം അറിയിച്ച് മലയാളികളുടെ പ്രിയ നടൻ നരേൻ

Advertisement