200 രൂപ തരുമോയെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് പുച്ഛ ഭാവം, ഇല്ലെന്ന് മറുപടിയും, പിറ്റേന്ന് അനിയന് ഹെല്‍മറ്റ് വാങ്ങി നല്‍കിയെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി, വീട്ടില്‍ നിന്നും നേരിട്ട അവഗണനയെക്കുറിച്ച് സീമ വിനീത്

340

ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ ആണ് സീമ വിനീത്. പ്രശസ്തയായ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.

അതേ സമയം ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്.

Advertisements

പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇന്‍ബോക്സിലും പല ഞരമ്പന്‍മാരും എത്താറുണ്ട്. അവര്‍ക്കെല്ലാം തക്ക മറുപടിയും താരം നല്‍കാറുണ്ട്. നെഗറ്റീവ് കമന്റിടുന്നവരുടെ വാ അടപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു സീമയുടെ മറുപടി.

Also Read: സിനിമ സെറ്റില്‍ വെച്ച് മമ്തയോട് പ്രണയം തോന്നി, പ്രൊപ്പോസ് ചെയ്തു, തുറന്നുപറഞ്ഞ് ആസിഫ് അലി

ഒരു സ്ത്രീയാവാന്‍ വേണ്ടി താന്‍ സഹിച്ച വേദനയും ത്യാഗങ്ങളും വളരെ വലുതാണെന്ന് സീമ പറയുകയാണ്. വീട്ടില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും ഒരു ജോലി തേടിയിറങ്ങിയ കഥയും സീമ തുറന്നുപറഞ്ഞു. സ്വന്തം വീട്ടില്‍ നിന്നും നേരിട്ടത് അവഗണനയും മാറ്റിനിര്‍ത്തലുമായിരുന്നുവെന്ന് സീമ പറയുന്നു.

സീമയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്നേക്കാള്‍ പരിഗണന വീട്ടിലുള്ളവര്‍ ഇളയവന് നല്‍കിയിരുന്നു. അന്ന് പഠിപ്പും പാതി വഴിയിലൂപേക്ഷിച്ചു. നാട്ടില്‍ നില്‍ക്കാന്‍ തോന്നാത്ത ഒരു അവസ്ഥ വന്നിരുന്നു, മരിക്കാന്‍ എന്തോ ഒരു പേടി പോലെ” സീമ പറയുന്നു.

Also Read: ഇങ്ങനൊരു രൂപമാറ്റം വിശ്വസിക്കാന്‍ പറ്റുന്നില്ല, സീമയുടെ പഴയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍, താന്‍ മാറിപ്പോയെന്ന് മറുപടിയുമായി സീമ വിനീതും!

”അന്ന് എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീര്‍ വീണു കുതിര്‍ന്ന തലയിണയും മാത്രമാണുണ്ടായത്. ഒരു ജോലി അത്യാവശ്യമായി തോന്നി, പക്ഷേ അത് എന്റെ നാട്ടില്‍ വേണ്ട” എന്നും തോന്നിയെന്ന് സീമ പറയുന്നു.

”ഒരു ദിവസം പത്രത്തില്‍ പരസ്യം കണ്ടു, രോഗി പരിചരണം ആണ്. രണ്ടും കല്‍പ്പിച്ച് വിളിച്ചപ്പോള്‍ നാളെ തന്നെ പോന്നോളൂ എന്നായിരുന്നു മറുപടി. തൃശൂര്‍ ആണ് സ്ഥലം, യാതൊരു പരിചയവും ഇല്ല, അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ എന്ന് ചോദിച്ചു.

ഒരു പുച്ഛഭാവവും ഇല്ലന്ന് മറുപടിയുമായിരുന്നു ലഭിച്ചത്. അന്ന് അമ്മ കാശ് തരാത്തതില്‍ വിഷമം ഒന്നും തോന്നിയില്ല, പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെല്‍മെറ്റ് വാങ്ങി നല്‍കി എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു എന്നും പിന്നീട് ഒരു സുഹൃത്താണ് തനിക്ക് പണം തന്ന് സഹായിച്ചതെന്നും സീമ പറയുന്നു.

Advertisement