Home Entertainment Celebrities

സിനിമ സെറ്റില്‍ വെച്ച് മമ്തയോട് പ്രണയം തോന്നി, പ്രൊപ്പോസ് ചെയ്തു, തുറന്നുപറഞ്ഞ് ആസിഫ് അലി

777

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയ നടന്‍ ആയി മാറിയ താരമാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.

Advertisements

ഋതുവില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയില്‍ എത്തിയത്. യൂത്തിന് ഇടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് നിരവധി ആരാധകരാണ് ഉള്ളത്.

Also Read
അമരം വെറുതെയങ്ങ് ഉണ്ടായതല്ല, കഥ വന്നത് ലോഹി കണ്ട ആ കാഴ്ചയിൽ നിന്നും: ക്ലാസ്സ് ചിത്രം അമരത്തിന് പിന്നിലെ അറിയാക്കഥ

ആസിഫലിയുടെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനില്‍ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവര്‍ത്തകരോടും വളരെ അടുത്ത ബന്ധമാണ് നടന്‍ കാത്തു സൂക്ഷിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ഇപ്പോഴിതാ ആസിഫ് അലി നടി മമ്തയെക്കുരിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത്. മമ്തയെ സിനിമയുടെ സെറ്റില്‍ വെച്ച് പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്നും മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നും ആസിഫ് അലി പറയുന്നു.

Also Read
ഏഴരശനിയും വിവാഹ മോചനവും, കുഞ്ഞുങ്ങൾ വേണ്ട എന്നുള്ള തീരുമാനവും; തുറന്ന് പറഞ്ഞ് ലെന, ഇനി കെട്ടില്ലെന്നും താരം

സത്യന്‍ സാറിന്റെ സിനിമയില്‍ ഹരിഹരന്‍ സാറും ചിത്രചേച്ചിയും കൂടെ പാടിയ റൊമാന്റിക് പാട്ടില്‍ അഭിനയിക്കുകയായിരുന്നു. ഞാന്‍ ആദ്യമായാണ് ഇങ്ങെനെ ഒരു പാട്ടില്‍ അഭിനയിക്കുന്നത്. മമ്തയായിരുന്നു കൂടെ അഭിനയിക്കുന്നത്, മമ്തയെ ഞാന് ടിവിയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ,

15 ദിവസത്തോളം മമ്തയ്‌ക്കൊപ്പം അഭിനയിച്ചു. റൊമാന്റിക് രംഗങ്ങളൊക്കെ വന്നപ്പോള്‍ എന്റെ മനസില്‍ കൊള്ളാം എന്ന തരത്തില്‍ പ്രണയം തുളുമ്പി.മമ്ത ശരിക്കും എന്നെ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആക്കി. അതുകൊണ്ടാണ് ഞാന്‍ തെറ്റിദ്ധരിച്ച് പോയത്,’ എന്നായിരുന്നു ആസിഫ് പറഞ്ഞത്.

Advertisement