ഒരു ലക്ഷത്തിനു മുകളില്‍ വന്നു; താന്‍ ചെയ്ത സര്‍ജറിയെ കുറിച്ച് അഹാന കൃഷ്ണ

188

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. തന്റെ എന്തു വിശേഷവും പങ്കുവെച്ചുകൊണ്ട് ഈ താരം എത്താറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താൻ ലേസർ വിഷൻ കറക്ഷൻ സർജറി നടത്തിയ അനുഭവമാണ് താരം പങ്കുവെച്ചത്.

Advertisements

പുതിയ വീഡിയോയിൽ ചെറുപ്പത്തിൽ തനിക്ക് കാഴ്ച ശക്തി കുറഞ്ഞതിനെക്കുറിച്ചും, പിന്നീട് കണ്ണട ഉപയോഗിച്ചതിനെ കുറിച്ചെല്ലാം അഹാന വിശദമായി തന്നെ പറയുന്നുണ്ട്.

അതേസമയം ഈ സർജറിയെ കുറിച്ച് അഹാനയുടെ ഫ്രണ്ടാണ് നടിയോട് പറഞ്ഞത്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്ഷൻ സർജറിയാണ് നടി ചെയ്തത്. അതേസമയം നേരത്തെ കണ്ണിനു വേണ്ടി മറ്റൊരു സർജറി ചെയ്യാൻ വേണ്ടി അഹാന പോയിരുന്നുവെങ്കിലും അത് അന്ന് നടന്നില്ല. അപ്പോൾ താൻ അനുഭവിച്ച സങ്കടത്തെക്കുറിച്ച് നടി പുതിയ വീഡിയോയിൽ പറയുന്നുണ്ട്.

കണ്ണാടി വെക്കാതെയോ അല്ലെങ്കിൽ ലെൻസ് വെക്കാതെയോ തനിക്ക് പൂർണമായി കാണാൻ കഴിയില്ലായിരുന്നു. ചെറുപ്പത്തിൽ വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാൽ കുറച്ചു വലുതായപ്പോൾ കാഴ്ചശക്തി നന്നായി കുറഞ്ഞതിനെക്കുറിച്ച് നടി സംസാരിച്ചു. പിന്നീട് അഹാനയുടെ ഫ്രണ്ട് തന്നെയാണ് ഇങ്ങനെയൊരു സർജറിയെ കുറിച്ച് സംസാരിച്ചതും അത് ചെയ്യാൻ അഹാനയെ നിർബന്ധിച്ചതും.

also read
മോഹൻലാൽ കഴിഞ്ഞാൽ ആശിർവാദിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരം ആര്? ചോദ്യത്തിന് രസകരമായ ഉത്തരം ഇതാ!
കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി കഴിഞ്ഞ 16 വർഷം താൻ നടത്തിയ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷം പങ്കുവെച്ച് ഒരു കുറിപ്പും അഹാന പങ്കുവെച്ചിട്ടുണ്ട്.

 

 

Advertisement