മോഹൻലാൽ കഴിഞ്ഞാൽ ആശിർവാദിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരം ആര്? ചോദ്യത്തിന് രസകരമായ ഉത്തരം ഇതാ!

88

മോഹൻലാലിന്റെ സിനിമകളുടെ പ്രൊഡക്ഷൻ ഹൗസുകളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെയുള്ള പേരാണ് ആശിർവാദ് സിനിമാസ്. പുറത്തിറങ്ങിയത് ഈ ബാനറിലാണ്. മോഹൻലാലിന്റെ മുൻസാരഥിയും അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയാണ് ആശിർവാദ് സിനിമാസ്.

ഇപ്പോഴിതാ ഈ ഫിലിം ബാനരിനെ സംബന്ധിച്ച് കൗതുകകരമായ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. മോഹൻലാൽ കഴിഞ്ഞാൽ ആശിർവാദിന്റെ ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാരാണ് എന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്.

Advertisements

ഈ ചോദ്യത്തിന് ഉത്തരം നടൻ സിദ്ദിഖ് എന്നത് ആണ്. മോഹൻലാലിനൊപ്പം സിദ്ധിഖിന്റെ പല കോമ്പിനേഷൻ സീനുകളും മലയാളി സിനിമാപ്രേമികളുടെ മനസിൽ പതിഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും വീണ്ടും ഒന്നിച്ച ജീത്തു ജോസഫ് ചിത്രം നേരിന്റെ പ്രാമോഷൻ അഭിമുഖത്തിനിടെ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ- ‘അന്ന് അമ്മയോട് കർശനമായി തന്നെ അക്കാര്യം പറയേണ്ടി വന്നു; ഇന്ന് അത് ആലോചിച്ചു ഖേദിക്കുന്നു; ഒരിക്കലും പറയാൻ പാടില്ലായിരുന്നു’: ജാൻവി കപൂർ

മോഹൻലാൽ കഴിഞ്ഞാൽ ആശിർവാദിന്റെ സിനിമകളിൽ പിന്നെ താനാണ് ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ സിനിമയേ മിസ് ആയി പോയിട്ടുണ്ടാവൂ. ആശിർവാദിന്റെ അക്കൌണ്ട് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ മേടിച്ചിരിക്കുന്നത് താനാവുമെന്നാണ് സിദ്ധിഖ് പറയുന്നത്

മോഹൻലാലിനൊപ്പം താൻ ആകെ അഭിനയിച്ചിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 62 ആണെന്നും അദ്ദേഹം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ് സിദ്ധിഖ്.

ALSO READ- ‘രാത്രി രണ്ട് മണിക്ക് പ്രേതത്തെ കണ്ടെന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും; ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ വിവരക്കേട് എന്ന് പറയും’: നടൻ സത്യരാജ്

യുവനടന്മാർക്കൊപ്പം ഇന്നും തിളങ്ങി നിൽക്കാൻ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം സിദ്ധിഖ് കെഎസ്ഇബിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് സൗദിയിലേക്ക് ചേക്കേറി. സൗദിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു മലയാള സിനിമയിൽ നിന്നും അദ്ദേഹത്തിന് അവസരം തേടിയെത്തിയത്.

പിന്നീട് സിനിമയിൽ സജീവമായ താരം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. വ്യത്യസ്തമായ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ച് കൈയ്യടി നേടിക്കഴിഞ്ഞു.

Advertisement