‘അന്ന് അമ്മയോട് കർശനമായി തന്നെ അക്കാര്യം പറയേണ്ടി വന്നു; ഇന്ന് അത് ആലോചിച്ചു ഖേദിക്കുന്നു; ഒരിക്കലും പറയാൻ പാടില്ലായിരുന്നു’: ജാൻവി കപൂർ

140

മുൻകാല ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻെയും മകളാണ് യുവനടി ജാൻവി കപൂർ. 2018 ൽ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇതുവരെ രണ്ടു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്.

2016 ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിപതിപ്പായിരുന്ന ധഡക് ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. പിന്നീട് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്. ഗുഞ്ചൻ സക്സേന ആയിരുന്നു ജാൻവിയുടെ രണ്ടാമത്തെ ചിത്രം.

Advertisements

സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ തനിക്ക് പറ്റിയ ഒരു തെറ്റായതീരുമാനത്തെ കുറിച്ച് ംസസാരിക്കുകയാണ് താരപുത്രി.

ALSO READ- ‘രാത്രി രണ്ട് മണിക്ക് പ്രേതത്തെ കണ്ടെന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും; ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ വിവരക്കേട് എന്ന് പറയും’: നടൻ സത്യരാജ്

താൻ ആദ്യം ചിത്രം ധഡക്കിന്റെ സെറ്റിൽ വരുന്നതിൽ നിന്നും തന്റെ അമ്മയും നടിയുമായ ശ്രീദേവിയെ വിലക്കിയിരുന്നുവെന്നാണ് ജാൻവി വെളിപ്പെടുത്തുന്നത്. എന്നാൽ ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും ദുഖം തോന്നിപ്പിക്കുന്ന കാര്യമാണ് ഇപ്പോഴെന്നും ജാൻവി പറയുകയാണ്.

സിനിമയിലേക്ക് അരങ്ങേറുമ്പോൾ അമ്മയുടെ മേൽനോട്ടത്തിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും അത് ബോധപൂർവ്വം ആഗ്രഹിച്ചതാണെന്നുമാണ് ജാൻവി പറയുന്നത്.

തന്നോട്, ശ്രീദേവിയുടെ മകളായതുകൊണ്ടാണ് നിനക്ക് ആദ്യ സിനിമ കിട്ടിയത് എന്ന് ആളുകൾ നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ ആദ്യചിത്രത്തിൽ അമ്മയിൽ നിന്നും ഒരു സഹായവും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചു. തന്റെ മുകളിൽ അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടെന്ന് മനസിലാക്കിയതിനാൽ ആദ്യ സിനിമ തുടങ്ങുമ്പോൾ തന്നെ പറഞ്ഞു. ‘ദയവായി സെറ്റിൽ വരരുത്, എനിക്ക് സ്വന്തമായി ജോലി ചെയ്യണം’- എന്ന് ആയിരുന്നെന്നും ജാൻവി പറയുന്നു.

ALSO READ- ‘സിനിമ മോശമായാൽ നടനെ കുറ്റം പറയുന്ന രീതി മലയാളത്തിൽ മാത്രം; മറ്റിടങ്ങളിൽ സംവിധായകനാണ് ഉത്തരവാദിത്തം’: മോഹൻലാൽ

ഇപ്പോൾ ഇക്കാര്യം തന്നെ സംബന്ധിച്ചിടത്തോളം എത്രത്തോളം മണ്ടത്തരമാണെന്ന് മനസിലാക്കുന്നു. അന്ന് ഇത്തരം വിഡ്ഢിത്തരങ്ങളെല്ലാം അൽപ്പം ഗൗരവമായാണ് കണ്ടിരുന്നത്. അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നുവെന്നും താരപുത്രി പറഞ്ഞു.

തനിക്കറിയാം സെറ്റിൽ വന്ന് ഒരു അമ്മയായി തന്നെ സഹായിക്കാൻ അവർ ഒരുക്കമായിരുന്നു. താൻ അത് സമ്മതിച്ചില്ല. ഇപ്പോൾ ‘അമ്മേ, ദയവായി വരൂ, എനിക്ക് ഷൂട്ട് ഉണ്ട്. എനിക്ക് നിങ്ങളെ വേണം’ എന്ന് താൻ പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു,’ – എന്നാണ് 2023 അജണ്ട ആജ്തക് 2023-ന്റെ രണ്ടാം ദിവസത്തെ ഒരു സെഷനിൽ ജാൻവി പറഞ്ഞത്..

ജാൻവിയുടെ അമ്മ ശ്രീദേവി ദുബായിൽ വച്ച് മരണപ്പെട്ടതിന് മാസങ്ങൾക്ക് ശേഷമാണ് താരപുത്രിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാറുകളിൽ ഒരാളായി വാഴ്ത്തപ്പെട്ട ശ്രീദേവി 54 മത്തെ വയസിലാണ് മരണപ്പെട്ടത്.

Advertisement