‘രാത്രി രണ്ട് മണിക്ക് പ്രേതത്തെ കണ്ടെന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും; ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ വിവരക്കേട് എന്ന് പറയും’: നടൻ സത്യരാജ്

145

തമിഴനടൻ സത്യരാജ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ മലയാളിക്ക് പെട്ടെന്ന് ഓർമ്മ വന്നില്ലെന്ന് വരാം. പക്ഷെ ബാഹുബലിയിലെ കട്ടപ്പ എന്ന് പറഞ്ഞോലോ മറക്കാൻ വഴിയില്ല താനും. ഒരു കാലത്ത് തമിഴ് സിനിമയിലെ ഹിറ്റ് നായകനായിരുന്നു സത്യരാജ്. ഇപ്പോൾ തമിഴിന് പുറമേ വിവിധ ഭാഷകളിൽ തന്റെ അഭിനയ മികവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

സത്യരാജ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ദിലീപും, ചാർമിയും പ്രധാന വേഷത്തിൽ എത്തിയ ആഗതൻ എന്ന സിനിമയിലാണ്. ശേഷം മോഹൻലാൽ നായകനായെത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലും ഭാഗമായി. ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ തോമസ് ചിത്രത്തിലും സത്യരാജ് ഭാഗമായി.

Advertisements

ഇപ്പോഴിതാ വിശ്വാസത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. പ്രേതത്തെ കണ്ടു എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവർ ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ വിശ്വസിക്കില്ലെന്നാണ് താരം പറയുന്നത്.

താൻ, രാത്രിയിൽ ഒരു വെളുത്ത രൂപത്തെ കണ്ടു എന്ന് പറഞ്ഞാൽ എല്ലാവരും ആ സംഭവത്തെ പറ്റി കേൾക്കാനായി വരും, എന്നാൽ നാല് ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ വിവരക്കേടാണെന്ന് പറയുമെന്നാണ് സത്യരാജിന്റെ വാക്കുകൾ.

ALSO READ- ‘സിനിമ മോശമായാൽ നടനെ കുറ്റം പറയുന്ന രീതി മലയാളത്തിൽ മാത്രം; മറ്റിടങ്ങളിൽ സംവിധായകനാണ് ഉത്തരവാദിത്തം’: മോഹൻലാൽ

സത്യാരാജിന്റെ വാക്കുകൾ ഇങ്ങനെ: ‘എആർ രാഘവ് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് വലിയ താത്പര്യം തോന്നിയ വിഷയമാണ്. പ്രേതത്തെ കണ്ടു എന്ന് പറയെടാ, എല്ലാവരും വിശ്വസിക്കും, ദൈവത്തെ കണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.’ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സത്യാരജ് പറയുന്നു.

‘ഞാൻ രണ്ട് മണിക്ക് ഷൂട്ട് കഴിഞ്ഞ് വരികയായിരുന്നു, കോടമ്പാക്കം പാലത്തിൽ വെച്ച് ഒരു വെളുത്ത രൂപത്തെ കണ്ടു എന്ന് പറഞ്ഞാൽ എല്ലാവരും അതിനെ പറ്റി കേൾക്കാനായി വരും. രണ്ട് മണിക്ക് ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ കോടമ്പാക്കത്ത് വെച്ച് നാല് ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്ത് വിവരക്കേടാണ് പറയുന്നതെന്ന് ചോദിക്കും.’

ALSO READ-‘മലൈക്കോട്ടൈ വാലിഭന് വേണ്ടിയാണ് പാടിയതെന്ന് അറിയുന്നത് ഒരു വർഷം കഴിഞ്ഞ് ഡബ്ബിംഗിന് പോയപ്പോൾ’! സന്തോഷം പങ്കിട്ട് അഭയ ഹിരൺമയി

‘സെക്കന്റ് ഷോക്ക് ശേഷം വരുമ്പോൾ ഒരു രൂപത്തെ കണ്ടു, ഭയാനകമായ ശബ്ദം കേട്ടു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കും. സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ എല്ലാം ദൈവങ്ങളും ഇരുന്ന് സംസാരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്തുവാടാ ഇത് എന്ന് ചോദിക്കും’- എന്നാണ് സത്യരാജ് വിശദമാക്കുന്നത്.

സത്യരാജിന്റെ ഏറ്റവും ഒടുവിലെത്തിയ ചിത്രം അന്നപൂരണിയാണ്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. സീ സ്റ്റുഡിയോസ് ട്രൈഡന്റ് ആർട്സ്, നാഡ് സ്റ്റുഡിയോസ് എന്നീ കമ്പനികൾ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ജയ്, അച്യുത് കുമാർ, കെഎസ്. രവികുമാർ, റെഡിൻ കിങ്സ്ലി, അച്യുത് കുമാർ, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവർത്തി എന്നിവരാും ചിത്രത്തിൽ ്ഭിനയിക്കുന്നു.

Advertisement