എല്ലാം തുടങ്ങിയത് ആ പാര്‍ട്ടിയില്‍ വെച്ച്, ഇനിയുള്ള ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ളത്, ഒടുവില്‍ പ്രണയം വെളിപ്പെടുത്തി അമല പോള്‍

108

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

Also Read: ആദ്യം പിന്നിലാക്കിയത് ദൃശ്യത്തെ, ഇപ്പോള്‍ കുറുപ്പിനെയും, മലയാളത്തിലെ ആറാമത്തെ ഹിറ്റ് ചിത്രമായി കണ്ണൂര്‍ സ്‌ക്വാഡ്, കുതിപ്പ് തുടരുന്നു

ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളായി അമലയുടെ രണ്ടാംവിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത്. അമലയുടെ ഭാവി വരന്‍ ജഗത് ദേശായി ആണ്. അമയുടെ ആദ്യ വിവാഹവും പ്രണയവിവാഹമായിരുന്നു.

എംഎല്‍ വിജയിയെയാണ് അമല ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പിരിഞ്ഞു. ഇതിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അമല അടുത്തിടെയാണ് വീണ്ടും സജീവമായത്. സൂറത്തുകാരനായ ജഗത് അമലയോടുള്ള തന്റെ പ്രണയത്തെ പറ്റി പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരുന്നു.

Also Read: കൊച്ചിയും, എറണാംകുളവും ഒന്നാണോ; കാവ്യയുടെ സംശയവും, സെറ്റിൽ ഉയർന്ന ചിരിയും; വൈറലായി റാഫിയുടെ വാക്കുകൾ

എന്നാല്‍ അമല അതില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എല്ലാം തുടങ്ങിയത് ആ പാര്‍ട്ടിയില്‍ വെച്ചായിരുന്നുവെന്നും ഇനിയുള്ള ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ളതാണെന്നും തങ്ങളുടെ പ്രണയകഥ വികസിക്കുന്നുവെന്നും അമല പറഞ്ഞു.

Advertisement