തിയ്യേറ്റര്‍ നഷ്ടത്തിലാവും, ദയവായി തേജസ് സിനിമ കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ച് കങ്കണ റണാവത്ത്, നടിയുടെ പഴയ വാക്കുകള്‍ ഏറ്റെടുത്ത് പരിഹസിച്ച് പ്രകാശ് രാജ്

170

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തേജസ്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. ഓപ്പണിംഗ് ദിനത്തില്‍ ഒരു കോടി കളക്ഷന്‍ മാത്രമാണ് ചിത്രം നേടിയത്.

Advertisements

ഇതുവരെ ആകെ അഞ്ച് കോടി കളക്ഷന്‍ പോലും നേടാന്‍ തേജസ്സിന് കഴിഞ്ഞിട്ടില്ല. പരാജയം മുന്നില്‍ കണ്ട കങ്കണ സിനിമ കാണാന്‍ പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഒടുവില്‍. എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണമെന്നും ഇല്ലെങ്കില്‍ തിയ്യേറ്ററുകള്‍ നഷ്ടത്തിലാവുമെന്നുമായിരുന്നു കങ്കണയുടെ അഭ്യര്‍ത്ഥന.

Also Read: ആദ്യം പിന്നിലാക്കിയത് ദൃശ്യത്തെ, ഇപ്പോള്‍ കുറുപ്പിനെയും, മലയാളത്തിലെ ആറാമത്തെ ഹിറ്റ് ചിത്രമായി കണ്ണൂര്‍ സ്‌ക്വാഡ്, കുതിപ്പ് തുടരുന്നു

എന്നാല്‍ കങ്കണയുടെ അഭ്യര്‍ത്ഥന വന്‍ ട്രോളുകളിലേക്കാണ് എത്തിയത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് പ്രകാശ് രാജ്. കങ്കണയെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.

2014ല്‍ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഇന്ത്യക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ, ഒന്നു കാത്തിരിക്കൂ, പതുക്കെ കയറി വരും എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രകാശ് രാജ് പ്രതികരിച്ചത്.

Also Read: കൊച്ചിയും, എറണാംകുളവും ഒന്നാണോ; കാവ്യയുടെ സംശയവും, സെറ്റിൽ ഉയർന്ന ചിരിയും; വൈറലായി റാഫിയുടെ വാക്കുകൾ

തേജസ് എന്ന ചിത്രത്തില്‍ കങ്കണ റണാവത്ത് തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലായിരുന്നു എത്തിയത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

Advertisement