ഞങ്ങള്‍ ലണ്ടന്‍ സിറ്റിയിലൂടെ ഒന്നുകറങ്ങി, മക്കളോടൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെച്ച് അമ്പിളി ദേവി, ഈ സന്തോഷമാണ് കാണാന്‍ കാത്തിരുന്നതെന്ന് ആരാധകര്‍

358

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു. അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

Advertisements

തന്റെ സിനിമാ കരിയര്‍ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

Also Read: യേശുദാസിന്റെ മകനായിട്ടും ഇതെന്താ ഇങ്ങനെ എന്ന് തോന്നിപ്പോയി, വിജയ് യേശുദാസിനെ കുറിച്ച് അന്ന് ദര്‍ശന പറഞ്ഞത് ഇതായിരുന്നു

അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങള്‍ക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്.

ഇപ്പോഴിതാ മക്കളോടൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. കൊല്ലം മെഗാഫെസ്റ്റ് കാണാന്‍ പോയപ്പോഴുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ഞങ്ങള്‍ ലണ്ടന്‍ സിറ്റിയിലൂടെ ഒന്നുകറങ്ങി എന്ന ക്യാപ്ഷനാണ് താരം നല്‍കിയത്.

Also Read: ,അവരാണ് പത്മാവതി എന്ന പേര് മാറ്റി മേനക എന്നാക്കിയത്, സിനിമയിലെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് മേനക

നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. വീഡിയോയില്‍ മുഴുവന്‍ കൊഞ്ചി കൊഞ്ചി സംസാരിക്കുന്ന അമ്പിളി ദേവിയുടെ മകന്‍ അജു കാഴ്ചക്കാരുടെ മനസ്സുനിറയ്ക്കുകയാണെന്നാണ് പലരും ചെയ്ത കമന്റുകള്‍. ഈ സന്തോഷമാണ് തങ്ങള്‍ കാണാന്‍ കാത്തിരുന്നതെന്നും ആരാധകര്‍ പറയുന്നു.

Advertisement