ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം അന്ന് ഞാന് കൈയ്യോടെ പൊക്കി, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്, വെളിപ്പെടുത്തലുമായി ഇന്നസെന്റ്

361

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടേയും. പഴയ കാല സൂപ്പര്‍ നടിയായ പാര്‍വ്വതി താന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അന്നത്തെ തുടക്കക്കാരനായ നടന്‍ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു.

ഇപ്പോള്‍ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടന്‍ കൂടിയായ കാളിദാസ് ജയറാമിനോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യ തന്നെയുണ്ട്.

Advertisements

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളില്‍ ബാലതാരമായി മനം കവര്‍ന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തില്‍ എത്തിയപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൂമരം, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ജാക്ക് ആന്റ് ജില്‍ ഉള്‍പ്പെടെയുള്ള നടന്റെ മലയാള സിനിമകള്‍ പരാജയപ്പെടുക ആയിരുന്നു.

Also Read: ഞങ്ങള്‍ ലണ്ടന്‍ സിറ്റിയിലൂടെ ഒന്നുകറങ്ങി, മക്കളോടൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെച്ച് അമ്പിളി ദേവി, ഈ സന്തോഷമാണ് കാണാന്‍ കാത്തിരുന്നതെന്ന് ആരാധകര്‍

എന്നാല്‍ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. സിനിമ തിരക്കിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കാളിദാസ്. നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനുള്ളത്. അടുത്തിടെയാണ് കാളിദാസ് കാമുകിയെ വെളിപ്പെടുത്തിയത്. മോഡലായ തരുണി കലിംഗരായര്‍ ആണ് കാളിദാസിന്റെ കാമുകി.

ഇപ്പോഴിതാ ജയറാമിനെയും താരത്തിന്റെ കുടുംബത്തെയും കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഇന്നസെന്റ്. ജയറാമിനും പാര്‍വതിക്കുമൊപ്പം താന്‍ ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇന്നും ഒരു കുടുംബം പോലെയാണ് തങ്ങളെന്നും ഇന്നസെന്റ് പറയുന്നു.

Also Read: യേശുദാസിന്റെ മകനായിട്ടും ഇതെന്താ ഇങ്ങനെ എന്ന് തോന്നിപ്പോയി, വിജയ് യേശുദാസിനെ കുറിച്ച് അന്ന് ദര്‍ശന പറഞ്ഞത് ഇതായിരുന്നു

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമ ചെയ്യുമ്പോഴാണ് ജയറാമും പാര്‍വതിയും തമ്മില്‍ പ്രണയത്തിലാണെന്ന് തനിക്ക് മനസ്സിലായതെന്നും ഷൂട്ടിനിടെ എടാ പട്ടരെ എന്ന് പാര്‍വതി ജയറാമിനെ ഒളിച്ചിരുന്ന് വിളിക്കുന്നത് താന്‍ കേട്ടുവെന്നും അപ്പോള്‍ താന്‍ ജയറാമിനോട് ചോദിച്ചു നിങ്ങള്‍ തമ്മില്‍ ലവ്വാണല്ലേ എന്നും ഇന്നസെന്റ് പറയുന്നു.

അന്ന് ജയറാം സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ഒന്നുമായിരുന്നില്ല. പാര്‍വതിയുടെയും ജയറാമിന്റേയും പ്രണയം അറിഞ്ഞ പലരും ജയറാമിനോട് ചോദിച്ചത് ഒരു പെണ്ണിന്റെ ഭാവി കളയാനുള്ള തീരുമാനത്തിലാണോ എന്നായിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

Advertisement