അമ്പിളി ദേവിയുടെ മകന്റെ പുതിയ വിശേഷം അറിഞ്ഞോ? സന്തോഷം പങ്കുവെച്ച് താരം; ആശംസകളോടെ ആരാധകരും

510

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു. അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

തന്റെ സിനിമാ കരിയര്‍ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. പിന്നീട് സീരിയല്‍ രംഗത്തും താരം തിളങ്ങി. നിലവില്‍ താരം കനല്‍പ്പൂവ് എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. കനല്‍പ്പൂവിലെ കാവേരി എന്ന കഥാപാത്രത്തെയാണ് അമ്പിളി ദേവി അവതരിപ്പിക്കുന്നത്.

Advertisements

താരത്തിന്റെ രണ്ട് വിവാഹജീവിതങ്ങളും പരാജയമായിരുന്നു. കരിയറില്‍ ഉയരങ്ങളില്‍ എത്തിയ അമ്പിളി ദേവി എന്നാല്‍ വ്യക്തിജീവിതത്തില്‍ പരാജയം നേരിടുകയായിരുന്നു. അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മറ്റൊരു സ്ത്രീയുമായി രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയന് ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെയാണ് അമ്പിളി ആദിത്യനില്‍ നിന്നും വേര്‍പിരിഞ്ഞത്. രണ്ടാമത്തെ കുഞ്ഞ് പിറന്ന സമയത്തായിരുന്നു അമ്പിളിയുടെ തീരുമാനം.

ALSO READ-പ്രഭാസിനൊപ്പം ലിവിങ് ടുഗദർ, സംഭവിച്ചത് ഇങ്ങനെ; തെന്നിന്ത്യൻ മാദകനടി നമിത വെളുപ്പെടുത്തുന്നു

തന്റെ അഭിനയ നൃത്ത വിശേഷങ്ങള്‍ക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇപ്പോഴിതാ തന്റെ അപ്പുവിന്റെ ജന്മദിനത്തെക്കുറിച്ചുള്ള വീഡിയോ പങ്കു വച്ചിരിക്കുകയാണ് താരം. തന്റെ മൂത്തമകന് പത്തു വയസായി എന്നു താരം പറയുന്നു.

മകന്റെ ബര്‍ത്ത് ഡേ ആഘോഷവും താരം തന്റെ ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ്. മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്നാണ് അപ്പുവിന്റെ പിറന്നാള്‍ കളറാക്കി മാറ്റിയത്. ഇപ്പോഴിതാ ആരാധകരും അമര്‍ നാഥിന് ജന്മ ദിനാശംകള്‍ നേര്‍ന്നിരിക്കുകയാണ്.

ALSO READ-അമ്മ പലവട്ടം ആവശ്യപ്പെട്ടിട്ടും കമൽ ഹാസൻ ശ്രീദേവിയെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം ഇതാണ്

ഒരിക്കല്‍ തന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം കൊണ്ട് താന്‍ മരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും മക്കളുടെ മുഖമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്നും അമ്പിളി ദേവി തുറന്നുപറഞ്ഞിരുന്നു.

തനിക്ക് തളര്‍ച്ച വരുമ്പോള്‍ ആശ്വാസമാകുന്നത് അവരുടെ കൊഞ്ചലുകളും ചിരികളുമാണെന്നും താരം പറയുന്നു. ഈ സമയത്ത് നിങ്ങള്‍ നല്ല ഒരമ്മയാണെന്നും നല്ല മിടുക്കന്‍മാരാണ് അമ്പിളി ദേവിയുടെ മക്കളെന്നും അമ്മയെ മക്കളും പൊന്നു പോലെ നോക്കുമെന്നും ആരാധകര്‍ കമന്റു ചെയ്യുകയാണ്.

Advertisement