മാധവന്‍ സാര്‍ എന്റെ വീഡിയോകള്‍ എല്ലാം കാണാറുണ്ട്, മറുപടി തരാറുണ്ട്, പ്രശംസിച്ചിട്ടുണ്ട്, ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, തുറന്നുപറഞ്ഞ് അമൃത സജു

442

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഇന്ന് അമൃത സജു. സോഷ്യല്‍മീഡിയയിലൂടെ തിളങ്ങിയ അമൃത നടി ഐശ്വര്യ റായിയുടെ മുഖ സാദൃശ്യത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത.്

Advertisements

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലും താരമായിരുന്ന അമൃത പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. പിക്കാസോ എന്ന പുതിയ ചിത്രമാണ് അമൃതയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.

Also Read: പുതിയ ചിത്രത്തില്‍ അജിത്തും വിജയിയും ഒന്നിക്കുന്നു, വാര്‍ത്തകളില്‍ പ്രതികരിച്ച് സംവിധായകന്‍

ഇപ്പോഴിതാ നടന്‍ മാധവനെ കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ റീല്‍സ് കണ്ട് മാധവന്‍ തനിക്ക് മറുപടി തരാറുണ്ടെന്നും തന്റെ പ്രൊഫൈല്‍ പിക് ഒക്കെ കണ്ടിട്ട് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അമൃത പറയുന്നു.

റീല്‍സില്‍ താന്‍ അഭിനയിച്ചിരിക്കുന്നത് നല്ലതായിട്ടുണ്ടെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പൊതുവേ എല്ലാവരെയും പ്രശംസിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും എന്നാല്‍ ഇക്കാര്യങ്ങളൊന്നും താന്‍ പറഞ്ഞാല് ആരും വിശ്വസിക്കാറില്ലെന്നും അമൃത പറയുന്നു.

Also Read: അന്ന് അയാൾ ശ്രീവിദ്യയെ തെലുങ്കിൽ പരിചയപ്പെടുത്തി; പക്ഷേ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല; നിർമ്മാതാക്കൾ അവരെ തഴഞ്ഞു; തെലുങ്കിൽ ശ്രീവിദ്യക്ക് സംഭവിച്ചത് ഇങ്ങനെ

താന്‍ ഇപ്പോഴും എല്ലാ കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. കഴിവുള്ള ആള്‍ക്കാര്‍ക്ക് സജഷന്‍സ് കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമാണെന്നും തന്റെ ഓരോ പോസ്റ്റും എടുത്ത് അദ്ദേഹം അതിലെ കുവുകളും ഇംപ്രൂവ് ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ് തന്നിട്ടുണ്ടെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

Advertisement