Home Entertainment Celebrities

പുതിയ ചിത്രത്തില്‍ അജിത്തും വിജയിയും ഒന്നിക്കുന്നു, വാര്‍ത്തകളില്‍ പ്രതികരിച്ച് സംവിധായകന്‍

200

ആരാധകരേയെുള്ള തമിഴ് സിനിമാതാരമാണ് അജിത്ത്. അജിത്തിന്റെ മങ്കാത്ത എന്ന ചിത്രം തമിഴ് സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഒരു ചിത്രമായിരുന്നു. വെങ്കിട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisements

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ഇതിനോടകം ഒരുക്കിയത്. ആരാധകര്‍ ഏറ്റെടുത്ത സംവിധായകരില്‍ ഒരാളാണ് വെങ്കിട് പ്രഭു ഇന്ന്. തമിഴ് സൂപ്പര്‍താരം വിജയിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം ഇപ്പോള്‍.

Also Read: സത്യസന്ധമായി പറഞ്ഞതാണ്, ആ നടിയെ എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു, കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, മനസ്സ് തുറന്ന് റഹ്‌മാന്‍

വിജയ് തന്നെയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ തല അജിത്തും അഭിനയിക്കുന്നുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വെങ്കിട് പ്രഭു. അജിത്തും വിജയിയും ഒന്നിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും വിജയ് ചിത്രത്തില്‍ എന്തായാലും അജിത്ത് ഉണ്ടാവില്ലെന്ന് സംവിധായകന്‍ പറയുന്നു.

Also Read: അന്ന് അയാൾ ശ്രീവിദ്യയെ തെലുങ്കിൽ പരിചയപ്പെടുത്തി; പക്ഷേ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല; നിർമ്മാതാക്കൾ അവരെ തഴഞ്ഞു; തെലുങ്കിൽ ശ്രീവിദ്യക്ക് സംഭവിച്ചത് ഇങ്ങനെ

ലിയോ എന്ന ചിത്രമാണ വിജയിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിയോയുടെ പണികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് വെങ്കിട് പ്രഭുവിന്റെ പ്രൊജക്ട് ആരംഭിക്കുക.

Advertisement