ഞാനൊരു സാധാരണ സ്ത്രീ, എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ സംഭവിച്ചത് മറ്റൊന്നു, പാര്‍ത്ഥിപനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ച് സീത പറയുന്നു

715

തെന്നിന്ത്യന്‍ സിനമാആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സീത. മലയാളത്തിലടക്കം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സീത അഭിനയിച്ചിരുന്നു. അമ്മ വേഷങ്ങളിലാണ് താരം തിളങ്ങിയത്.

Advertisements

താരം നടന്‍ പാര്‍ഥിപനെ പ്രണയിച്ച് വിവാഹം ചെയ്യുകയും സിനിമാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ പ്രണയവിവാഹമായിരുന്നെങ്കിലും താരത്തിന്റെ വിവാഹജീവിതം അധികം നീണ്ടു നിന്നില്ല. 1999ല്‍ വിവാഹം ചെയ്ത ഇരുവരും 2001ല്‍ വേര്‍പിരിയുകയായിരുന്നു.

Also Read: പുതിയ ചിത്രത്തില്‍ അജിത്തും വിജയിയും ഒന്നിക്കുന്നു, വാര്‍ത്തകളില്‍ പ്രതികരിച്ച് സംവിധായകന്‍

ഇപ്പോഴിതാ പാര്‍ത്ഥിപനുമായുള്ള വിവാഹം തകര്‍ന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സീത. തനിക്ക് വിവാഹജീവിതത്തില്‍ ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ അതൊന്നും നടക്കാതെയായതോടെയാണ് വിവാഹമോചനത്തിലേക്ക് പോയതെന്നും സീത പറയുന്നു.

ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു താന്‍. ലോകത്തെ കുറച്ച് അധിക വിവരമൊന്നുമില്ലായിരുന്നുവെന്നും തന്റേത് സാധാരണ കുടുംബമായിരുന്നുവെന്നും തന്റെ ഭര്‍ത്താവ് തന്റേത് മാത്രമായിരിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും സീത പറ

Also Read; അന്ന് അയാൾ ശ്രീവിദ്യയെ തെലുങ്കിൽ പരിചയപ്പെടുത്തി; പക്ഷേ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല; നിർമ്മാതാക്കൾ അവരെ തഴഞ്ഞു; തെലുങ്കിൽ ശ്രീവിദ്യക്ക് സംഭവിച്ചത് ഇങ്ങനെ

എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തെറ്റിപ്പോയി. അതോടെ പ്രശ്‌നങ്ങള്‍ കയറി വന്നുവെന്നും അങ്ങനെ വേര്‍പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സീത പറയുന്നു. ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഫിലിം മേക്കറാണ് പാര്‍ത്ഥിപന്‍.

Advertisement