Home Entertainment Celebrities

സെക്സി ഫോട്ടോഷൂട്ട് ചെയ്യാന്‍ എനിക്കിപ്പോള്‍ മൂഡില്ല, മൂഡ് വന്നാല്‍ ചെയ്യും; അനാര്‍ക്കലി

142

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Advertisements

അതേസമയം നേരത്തെയൊക്കെ എന്ത് ഫോട്ടോ പോസ്റ്റ് ചെയ്താലും നെഗറ്റീവ് കമന്റുകൾ ഉണ്ടാവുമായിരുന്നു എന്നും എന്നാൽ താൻ അത് മൈൻഡ് ചെയ്യാറില്ല എന്നും നടിയിപ്പോൾ പറയുന്നു. ഇടയ്ക്ക് സെക്സി ഫോട്ടോഷൂട്ട് ഒക്കെ ചെയ്യണം എന്ന് ആഗ്രഹിച്ചാലും, മതി എന്തിനാണ് വെറുതേ എന്നാലോചിക്കും. അത് കമന്റ് പേടിച്ചിട്ടൊന്നുമല്ല , എനിക്ക് മൂഡില്ല എന്നതാണ് കാര്യം നടി പറയുന്നു.

വേണം എന്നുണ്ടെങ്കിൽ താൻ സെക്സി ഫോട്ടോഷൂട്ട് ചെയ്യും എന്നും അനാർക്കലി പറഞ്ഞു. പക്ഷേ ഇപ്പോൾ ആ മൂഡിലല്ല, മൂഡ് വന്നാൽ ചെയ്യും. എന്ത് പോസ്റ്റ് ചെയ്താലും നെഗറ്റീവ് കമന്റ് ഇടുന്നവരോട് ആരോടും ഇതുവരെ ഞാൻ പ്രതികരിച്ചിട്ടില്ല. എന്ത് പറഞ്ഞാലും അവർ നന്നാവാൻ പോകുന്നില്ല. പിന്നെ എന്തിനാണ് അതിനോട് പ്രതികരിച്ച് സമയം കളയുന്നത് അനാർക്കലി ചോദിക്കുന്നു.

 

Advertisement