Home Entertainment Celebrities

കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു; വീണ്ടും ജിമ്മിലേക്ക് ബീനാ ആന്റണി

207

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയിൽ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളിൽ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്.

താൻ വണ്ണം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതിനെ കുറിച്ചെല്ലാം ബീനാ ആന്റണി പറഞ്ഞിരുന്നു. ജിമ്മിൽ നിന്നും വർക്കൗട്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. എന്നാൽ ന്യൂയർ അടുപ്പിച്ച് ഫുഡ് കഴിച്ചതോടെ വീണ്ടും വണ്ണം കൂടി.

ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് ബീന ആന്റണി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ‘പുതിയ വർഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകർത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്. വർക്കൗട്ടിന് ശേഷം എടുത്ത വിയർത്തൊലിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisement