അഞ്ചുവയസ്സുമുതല്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നത്, ആസിഫ് അലിയുടെ നായികയാവാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല, തുറന്നുപറഞ്ഞ് അനിഖ

66635

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്. മലയാളം തമിഴ് അടക്കമുള്ള ഭാഷകളില്‍ 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

Advertisements

2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി ശ്രദ്ദേയയായി. തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്.

Also Read: ഡാന്‍സ് ചെയ്യുമ്പോള്‍ സന്തോഷം കിട്ടും, വരുമാനവുമുണ്ട്, ഓഫീസ് ജോലിയൊക്കെ ചെയ്തിരുന്നേല്‍ എന്നെ ആരും അറിയില്ലായിരുന്നു, അന്ന പ്രസാദ് പറയുന്നു

ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു. ഈ രണ്ട് ചിത്രങ്ങള്‍ ചെയ്തതോടുകൂടി തമിഴില്‍ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ഇന്ന് നായികയായി തിളങ്ങുകയാണ് താരം.

anikha-5

ഓ മൈ ഡാര്‍ലിങ് ആണ് അനിഖയുടെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം. ഇപ്പോഴിതാ നടന്‍ ആസിഫ് അലിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം. ആസിഫ് അലിയുടെ നായികയായി അഭിനയിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനിഖ.

Also Read: സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ എന്നെയും ഒതുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നില്‍ ആരാണെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു, വെളിപ്പെടുത്തലുമായി നവ്യ നായര്‍

അങ്ങനെ ഒരു അവസരം കിട്ടിയാല്‍ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.കഥ തുടരുന്ന എന്ന ചിത്രത്തില്‍ അഭിനയിച്ചത് മുതല്‍ അദ്ദേഹത്തെ അങ്കിള്‍ എന്നാണ് താന്‍ വിളിക്കുന്നതെന്നും അദ്ദേഹത്തിന്റെ നായികയായി തനിക്ക് അഭിനയിക്കാന്‍ പറ്റുമോ എന്ന് അറിയില്ലെന്നും അനിഖ പറയുന്നു.

anikha-7

അതിനിടെ തന്റെ ഹൈദരാബാദ് വരെ പിന്തുടര്‍ന്നെത്തിയ ഒരു ആരാധകനെ കുറിച്ചും താരം സംസാരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയില്‍ ലൊക്കേഷനിട്ടപ്പോള്‍ അതുകണ്ടാണ് അയാള്‍ തന്നെ തേടി ഹൈദരാബാദ് വരെ വന്നതെന്നും അങ്ങനെ കാണാന്‍ വരുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിട്ടില്ലെന്നും ശരിക്കും ഞെട്ടിപ്പോയി എന്നും അനിഖ പറയുന്നു.

Advertisement